ബാഡ്മിന്റന്‍ കളിയ്ക്കിടെ ഒമാനില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി പ്രശോഭ് മോഹനന് (40) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.ഗാലയിലെ അല്‍ നഹ്ദ ടവറിന് സമീപമുള്ള ബാഡ്മിന്റന്‍ കോര്‍ട്ടില്‍ കളിച്ച് കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
2008 മുതല്‍ ഒമാനില്‍ സിവില്‍ എന്‍ജിനിയറായാണ് പ്രശോഭ്. കുടുംബം മസ്കത്തിലുണ്ട്. ഭാര്യ: ലീന. മക്കള്‍: ഇഷാനി പ്രശോഭ്, തന്മയി പ്രശോഭ്.
മികച്ച ക്രിക്കറ്ററായിരുന്ന പ്രശോഭ്, ഒമാന്‍ ക്രിക്കറ്റ് സി ഡിവിഷനില്‍ അല്‍വാദ് ട്രേഡിംഗ് ടീമിലെ അംഗമായിരുന്നു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.