ഏഴാം നിലയില്‍ നിന്ന് മകനുമായി ചാടി യുവതി ആത്മഹത്യ ചെയ്തു, ഭര്‍ത്താവ് അറസ്റ്റില്‍

0
58

ഏഴാം നിലയില്‍ നിന്ന് മകനുമായി ചാടി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
കോപാര്‍ഖൈര്‍നെയില്‍ താമസിക്കുന്ന ആരതി ശര്‍മ്മ (37) യാണ് കുഞ്ഞുമായി ഏഴാം നിലയില്‍ നിന്നും ചാടിയത്. ഗുരുതരമായി പരുക്കേറ്റ ആണ്‍കുട്ടിയെ കോപ്പര്‍ ഖൈര്‍നെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യുവതിയുടെ സഹോദരന്റെ പരാതിപ്രകാരമാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പറയുന്നതനുസരിച്ച്, ഭര്‍ത്താവും സഹോദരിയും അമ്മയും ആത്മഹത്യചെയ്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

2016 ജനുവരിയിലായിരുന്നു വിജേന്ദ്ര മല്‍ഹോത്രയുമായുള്ള ആരതിയുടെ വിവാഹം. ആരതിയെ തന്റെ വീട്ടില്‍ പോകാനോ ഫോണില്‍ സംസാരിക്കാനോ അനുവദിച്ചിരുന്നില്ല എന്നും പൊലീസിന് കൊടുത്ത മൊഴിയില്‍ സഹോദരന്‍ പറഞ്ഞു. 2021-ല്‍ തന്റെ സഹോദരി ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ഭാഗ്യം കൊണ്ട് രക്ഷപെട്ടുവെന്നും ശര്‍മ്മ പോലീസിനോട് പറഞ്ഞു.