9 വയസ്സുകാരിയെ പതിനഞ്ചുകാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

0
120

താനെ: 9 വയസ്സുകാരിയെ പതിനഞ്ചുകാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കല്യാണ്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് കൊലയ്ക്ക് പിന്നില്‍ പതിനഞ്ചുകാരനാണെന്ന് കണ്ടെത്തിയത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നതാണ് സൂചന. കൊലപാതകത്തിനു മുന്‍പ് പെണ്‍ക്കുട്ടി ബലാത്സംഗത്തിന് ഇരയായതായും പൊലീസ് സംശയിക്കുന്നുണ്ട്. പെണ്‍ക്കുട്ടിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.

പെണ്‍ക്കുട്ടിയുടെ പിതാവ് പ്രതിയെ വഴക്കു പറഞ്ഞതാണ് കൊലപാതക കാരണമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കൊലപാതക കുറ്റമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു