പിണറായിവിജയന്‍ സര്‍ക്കാരിന്റെ കാലത്ത് നീതി കിട്ടാത്ത സ്ത്രീകളുടെ ഗണത്തിലാണ് ഞാന്‍: നിഷ പുരുഷോത്തമന്‍

0
545

തന്നെ വ്യക്തിപരമായി അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ദേശാഭിമാനി ജീനക്കാരന്‍ വി.യു വിനീതിനെതിരെ പരാതി നല്‍കിയിട്ട് കാര്യമില്ലെന്ന സൂചന നല്‍കി നിഷാ പുരുഷോത്തമന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇതിനോടകം ഡിജിപിക്കും മുഖ്യമന്ത്രിക്കും നല്‍കിയ നിരവധി പരാതികളില്‍ ഒന്നും സംഭവിച്ചില്ലെന്നും പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് നീതി കിട്ടാനിടയില്ലാത്ത സ്ത്രീകളുടെ ഗണത്തിലാണ് ഞാന്‍ എന്ന് വിശ്വസിക്കാമെന്നും നിഷ ഫേസ്ബുക്കില്‍ കുറിച്ചു.

നിഷയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

“ദേശാഭിമാനി പത്രത്തിലെ ജീവനക്കാരനായ വിനീത് വി.യു എന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് ഇട്ട എആ പോസ്റ്റ് കണ്ട നിരവധി സുഹൃത്തുക്കള്‍ വിളിച്ചു…
പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കളടക്കം ഒട്ടേറെപ്പേര്‍..’
കേസ് കൊടുക്കണം എന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം….
ഞാന്‍ അക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല….
സ്ഥാപന മേധാവികള്‍ എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കും…
ഇതിനോടകം കൊടുത്ത നിരവധി പരാതികളില്‍ ഒന്നും സംഭവിച്ചില്ല എന്നതാണ് വസ്തുത..
ഡിജിപിയുടെയും മുഖ്യമന്ത്രിയുടെയും മുന്നില്‍ ആ പരാതികള്‍ ഉണ്ട്….
വീണ്ടും പരാതിയെഴുതി ഒരു കടലാസ് കൂടി എന്തിന് വേസ്റ്റാക്കണോ എന്നതാണ് എന്റെ ചിന്ത….
പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് നീതി കിട്ടാനിടയില്ലാത്ത സ്ത്രീകളുടെ ഗണത്തിലാണ് ഞാന്‍ എന്ന് വിശ്വസിക്കാം…
ദേശാഭിമാനി ജീവനക്കാരന്‍ സ്വന്തം ഐഡന്റിറ്റിയില്‍ നിന്ന് ഇത്രയും അധിക്ഷേപകരമായ ഒരു പോസ്റ്റ് ഇടണമെങ്കില്‍ ആ സ്ഥാപന മേലധികാരികളുടെ ഇത്തരം കാര്യങ്ങളോടുള്ള സമീപനം എന്താണ്?
അവരെ മാനിക്കാതെയാണ് ചെയ്തതെങ്കില്‍ ഒരു പരാതിയും കിട്ടാതെ തന്നെ വിനീത് വി.യുവിനെതിരെ ആ സ്ഥാപനം നടപടിയെടുക്കേണ്ടേ?
അപ്പോള്‍ കഴിഞ്ഞ കുറച്ചുനാളുകളായി ഇജക (ങ ) സൈബര്‍ ടീം എനിക്കെതിരെ ബോധപൂര്‍വം നടത്തുന്ന വ്യക്തിഹത്യയുടെ തുടര്‍ച്ചയായേ ഞാന്‍ ഇതിനെ കാണുന്നുള്ളൂ..
അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായ ലൈവ് വാര്‍ത്താ അവതരണത്തിനിടെ സംഭവിച്ച നാക്കുപിഴയെപ്പോലും വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നവരെക്കുറിച്ച് എന്ത് പറയാനാണ്!
ഒരു ചാനലും പത്രവും നടത്തുന്ന പാര്‍ട്ടിയാണ് വാര്‍ത്തകളുടെ കുത്തൊഴുക്കില്‍ സംഭവിക്കുന്ന പിഴവുകളെ കുത്തിപ്പൊക്കി എനിക്കും എന്റെ സ്ഥാപനത്തിനുമെതിരെ വിദ്വേഷ പ്രചരണം നടത്തുന്നത്…
പിന്തുണയുമായി വിളിച്ച എല്ലാ സുഹൃത്തുക്കളോടും ഒരുപാട് നന്ദിയുണ്ട്….
ഇതിലൊന്നും ഞാന്‍ തളരില്ല എന്ന് വാക്കുതരുന്നു…
മനോരമ എന്ന വടവൃക്ഷത്തിന്റെ തണലിലാണ് എന്നതാണ് എന്റെ ഏറ്റവും വലിയ കരുത്ത് …..
15 വര്‍ഷമായി ദൃശ്യമാധ്യമ പ്രവര്‍ത്തന രംഗത്ത്…..
ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള ബാധ്യതയാണ് എനിക്കുള്ളത്…
ഭരണാധികാരികളോട് അപ്രിയ ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരും…
അത് ഇനിയും ഒരു മാറ്റവും ഇല്ലാതെ തുടരും….
തല്‍ക്കാലം മാധ്യമപ്രവര്‍ത്തനമാണ്, സര്‍ക്കാരിന്റെ ജഞ ജോലിയല്ല ചെയ്യുന്നത്…..
ജഞ ചെയ്യുന്നവര്‍ ഭംഗിയായി ആ പണി ചെയ്യട്ടെ ,തെറ്റില്ല….
മാധ്യമപ്രവര്‍ത്തനം സ്തുതിപാഠലാണ് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നവരോട് തല്‍ക്കാലം നമുക്ക് സഹതപിക്കാം….”

നിഷാ പുരുഷോത്തമന്‍