മൃതദേഹം സംസ്‌കരിക്കാന്‍ ശവപ്പെട്ടി ഒഴിവാക്കി അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് പള്ളി

0
89

മഞ്ചല്‍പ്പെട്ടിയില്‍ മൃതദേഹം അടക്കം ചെയ്യുന്നത് അവസാനിപ്പിച്ച് അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് പള്ളി. നേരിട്ട് മണ്ണില്‍ മൃതദേഹം അടക്കം ചെയ്യാനാണ് തീരുമാനമെന്നും സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ മൃത സംസ്‌കാരം നടക്കുന്നതെന്നും പള്ളി അധികൃതര്‍ വ്യക്തമാക്കി. പഴയ യഹൂദ പാരമ്പര്യ പ്രകാരം കച്ചയില്‍ പൊതിഞ്ഞ് മൃതദേഹം സംസ്‌കരിക്കുന്ന രീതിയാണ് ഇപ്പോള്‍ അവലംബിച്ചിരിക്കുന്നത്.

പ്ലാസ്റ്റിക് ആവരണം കൊണ്ട് നിര്‍മ്മിച്ച ശവപ്പെട്ടിയിലടക്കുന്ന മൃതദേഹം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മണ്ണില്‍ അലിയാതായതോടെയാണ് ഇത്തരമൊരു രീതിയിലേക്ക് മാറാന്‍ പള്ളി അധികൃതര്‍ തീരുമാനിച്ചത്. ചുള്ളിക്കല്‍ ഫിലോമിനാ പീറ്റര്‍ എന്നയാളുടെ മൃതദേഹമാണ് ആദ്യമായി ഇങ്ങനെ സംസ്‌കരിച്ചത്.

വികാരി ഫാ. ജോണ്‍സണ്‍ തൗണ്ടയിലിന്റെ ആശയം ഇടവകയിലുള്ള 949 കുടുംബങ്ങളുടെയും അഭിപ്രായം തേടിയും കുടുംബ യൂണിറ്റുകളില്‍ ചര്‍ച്ച ചെയ്തുമാണ് പ്രാബല്യത്തിലാക്കിയത്. പാസ്റ്ററല്‍ കൗണ്‍സില്‍ അംഗീകാരത്തോടെയാണ് പുതിയരീതി നടപ്പാക്കിയിരിക്കുന്നത്.