അമ്മൂമ്മ വിടപറഞ്ഞുവെന്ന് പേളി മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

0
544

തങ്ങളുടെ പ്രിയപ്പെട്ട അമ്മൂമ്മ വിടപറഞ്ഞുവെന്നറിയിച്ച് പേളി മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അമ്മൂമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പേളി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇനിയൊരിക്കലും അമ്മൂമ്മയെ കാണാനാവില്ലല്ലോയെന്നോർക്കുമ്പോൾ വല്ലാതെ സങ്കടം വരുന്നുണ്ട്. പേളിമാണിയുടെ പോസ്റ്റിന് കീഴിൽ ശ്രീനിഷ് കമന്റ് ചെയ്തു.

പ്രിയപ്പെട്ട ഓർമ്മകൾ ഞങ്ങളുടെ പ്രിയപ്പെട്ട അമ്മമ്മ ഞങ്ങളെ വിട്ടുപോയി. ഏറ്റവും സുന്ദരിയും ബോൾഡും ആയിരുന്നു, ഒപ്പം ഏറ്റവും സ്‌നേഹവതിയും. വളരെയധികം പ്രിയപ്പെട്ട ഓർമ്മകൾ സമ്മാനിച്ചുകൊണ്ടാണ് അമ്മാമ്മ പോയത്. അമ്മാമ്മയുടെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ. ഈ ഒരു ഘട്ടം അതിജീവിക്കുക എന്നത് അത്ര എളുപ്പമല്ല. കാരണം ഇനിയുള്ള നാളുകൾ നേരിട്ട് അമ്മാമ്മയെ കാണാൻ കഴിയില്ലെന്നും പേളി മാണി കുറിച്ചിട്ടുണ്ട്.

അമ്മാമ്മയെ ഒരു തവണയെങ്കിലും കണ്ടുമുട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ കുഴപ്പമില്ല , എല്ലായ്‌പ്പോഴും ഞങ്ങളെ അനുഗ്രഹിച്ച് കൊണ്ട് അമ്മാമ്മ ഒപ്പം തന്നെയുണ്ടാകും എന്ന് എനിക്കറിയാം. എന്നത്തേക്കാളും അടുത്ത് തന്നെ . നിങ്ങളെ മിസ് ചെയ്യും അമ്മാമ്മേയെന്നും പേളി കുറിച്ചിട്ടുണ്ട്. ഇതിനകം തന്നെ പേളി മാണിയുടെ കുറിപ്പും ചിത്രങ്ങളുമെല്ലാം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്