പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, പ്യൂണ്‍ അറസ്റ്റില്‍

0
98

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ ഇരുപത്തെട്ടുകാരനായ പ്യൂണ്‍ അറസ്റ്റില്‍. മഹാരാഷ്ട്രയില്‍ സെപ്റ്റംബര്‍ അഞ്ചിന് അധ്യാപക ദിനത്തിലാണ് സംഭവം. പെണ്‍കുട്ടി ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ട പ്രതി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു.

വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ സ്‌കൂളില്‍ വിവരമറിയച്ചു. ഇതോടെ പ്യൂണ്‍ സ്‌കൂളില്‍ വരാതായി. തുടര്‍ന്ന് ഗംദേവി പൊലീസ് സ്റ്റേഷനില്‍ സ്‌കൂള്‍ മാനേജ്മെന്റ് പരാതി നല്‍കി. പെണ്‍കുട്ടിയെ ഇയാള്‍ നിരവധി തവണ പീഡിപ്പിച്ചുവെന്നും കുട്ടിയുടെ ഫോണിലേക്ക് വീഡിയോ കോള്‍ വിളിച്ചിരുന്നതായും കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച്ചയാണ് പ്യൂണ്‍ അറസ്റ്റിലായത്. പോക്സോ ഉല്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് 28കാരനായ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബര്‍ 14 വരെ റിമാന്‍ഡ് ചെയ്തു.