നാല്‍പ്പത്തിമൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും

0
111

നാല്‍പ്പത്തിമൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും.
താനും ഭാര്യയും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ട് മുഖ്യമന്ത്രി ഇന്ന് തങ്ങളുടെ വിവാഹവാര്‍ഷികമാണ് എന്ന് ട്വീറ്റ് ചെയ്തത്. ഇന്ന് ഞങ്ങളുടെ നാല്‍പ്പത്തിമൂന്നാം വിവാഹ വാര്‍ഷികം എന്ന അടിക്കുറിപ്പോടെയാണ് മുഖ്യമന്ത്രി ഫോട്ടോ പങ്കുവെച്ചത്. ഇരുവര്‍ക്കും നിരവധി പ്രമുഖര്‍ ആശംസകളറിയിച്ചു.
1979 സെപ്തംബര്‍ രണ്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയനും കമലയും തമ്മില്‍ വിവാഹിതരായത്. തലശ്ശേരി ടൗണ്‍ഹാളില്‍ വച്ചായിരുന്നു വിവാഹം. വിവാഹിതനാകുമ്പോള്‍ കൂത്തുപറമ്പ് എംഎല്‍എയും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു പിണറായി വിജയന്‍.