പ്ലസ് ടു വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

0
110

പ്ലസ് ടു വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. കോഴിക്കോട് അത്തോളി ഗവർമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ ഖദീജ റെഹ്ഷ(17) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി പതിനൊന്നുമണിക്ക് ശേഷമാണ് പെൺകുട്ടി തൂങ്ങിമരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഉറങ്ങാൻ കിടന്ന ഖദീജ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പുലർച്ച രണ്ടരയോടെയാണ് വീട്ടുകാരാണ് മുറിക്കകത്ത് പെൺകുട്ടിയെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി പെൺകുട്ടിയെ താഴെ ഇറക്കിയെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അത്തോളി പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. വീട്ടുകാരുടെതുൾപ്പടെയുള്ള വിശദമായ മൊഴിയെടുക്കേണ്ടതുണ്ടെന്ന് അത്തോളി പൊലീസ് പറഞ്ഞു.