ദേശീയ ചാമ്പ്യന്‍ഷിപ്പിനെത്തിയ പത്തുവയസുകാരി നാഗ്പൂരില്‍ മരിച്ചു

0
57

ന്യൂഡല്‍ഹി: ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ പത്തുവയസുകാരി
മരിച്ചു. 10 വയസുകാരി നിദ ഫാത്തിമയാണ് നാഗ്പൂരില്‍ മരിച്ചത്. അണ്ടര്‍ 14 ടീം അംഗമായിരുന്നു ആലപ്പുഴ സ്വദേശിയായ നിദ. കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു.

ഇന്നലെ രാത്രിയാണ് താമസിക്കുന്ന ഹോട്ടലില്‍വച്ച് നിദ ഛര്‍ദിച്ചത്. പിന്നീട് ആശുപത്രിയിലെത്തിച്ച് ഛര്‍ദ്ദിക്കായുള്ള കുത്തിവെപ്പ് എടുത്തുവെങ്കിലും നില വഷളാവുകയായിരുന്നു. പിന്നീട് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.

എന്നാല്‍ ആശുപത്രിയിലേക്കു പോയ സമയത്ത് ഗുരതരമായ ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിദയുടെ വീട്ടുകാര്‍ നാഗ്പൂരിലേക്കു തിരിച്ചിട്ടുണ്ട്.