കൊല്ലം: നാലുമാസം ഗര്‍ഭിണിയായ യുവതിയെ വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. കല്ലാര്‍ സ്വദേശി ശരണ്യ (23)യാണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
കൊട്ടാരക്കര പുത്തൂര്‍ സ്വദേശി അഖിലുമായി ഒന്നരവര്‍ഷം മുമ്പാണ് ശരണ്യയുടെ വിവാഹം. കഴിഞ്ഞ ദിവസം മാതാപിക്കള്‍ക്കൊപ്പം രാത്രി ഉറങ്ങാന്‍ കിടന്ന ശരണ്യ പുലര്‍ച്ചെ ഒരുമണിയോടെ അടുത്ത മുറിയിലേക്ക് മാറിക്കിടന്നിരുന്നു.
രാവിലെ ചായയുമായെത്തിയ അമ്മയെ വാതില്‍ തുറക്കാന്‍ നോക്കിയപ്പോള്‍ അകത്തുനിന്ന് പൂട്ടിയതായി മനസിലായി. തുടര്‍ന്ന് അടുത്ത് താമസിക്കുന്നവരുടെ സഹായത്തോടെ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു.