വിവാഹ അഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കോളജില്‍ കുത്തിക്കൊന്നു

0
79

വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് ഇരുപതുകാരിയെ കുത്തിക്കൊന്നു. ബെംഗളൂരു യലഹങ്കയിലെ പ്രസിഡന്‍സി കോളജിലാണ് സംഭവം. കോലാര്‍ സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ നാട്ടുകാരനായ പവന്‍ കല്യാണ്‍ എന്ന യുവാവാണ് ക്രൂരകൃത്യം നടത്തിയത്.

പെണ്‍കുട്ടി വിവാഹ അഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം യുവാവ് സ്വയം കുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരു കോളജിലെ വിദ്യാര്‍ഥിയാണ് പവന്‍ കല്യാണ്‍.

ബെംഗളൂരു റൂറല്‍ എസ്പി മല്ലികാര്‍ജുന ബാലദണ്ടി സ്ഥലത്തെത്തി പരിശോധന നടത്തി. രാജനുകുണ്ടെ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.