എലിസബത്ത് രാജ്ഞി അന്തരിച്ചു

0
114

ലണ്ടന്‍: എലിസബത്ത് രാജ്ഞി അന്തരിച്ചു. സ്‌കോട്‌ലന്‍ഡിലെ ബാല്‍മോറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം.
ബക്കിങ്ങാം കൊട്ടാരമാണ് രാജ്ഞിയുടെ വിയോഗം പ്രത്യേക കുറിപ്പിലൂടെ അറിയിച്ചത്. രാജ്ഞിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ബക്കിങ്ങാം കൊട്ടാരപരിസരത്ത് ആയിരക്കണക്കിനുപേര്‍ പ്രാര്‍ഥനകളുമായി ഒത്തുകൂടിയിരുന്നു.

70 വര്‍ഷമാണ് എലിസബത്ത് രാജ്ഞി ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്നത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കുറച്ചുദിവസങ്ങളായി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. രാജ്ഞിയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് രാജകുടുംബാംഗങ്ങളെല്ലാം ബാല്‍മോറല്‍ കൊട്ടാരത്തില്‍ എത്തിയിരുന്നു.