ന്യൂയോർക്കിൽ എലിയെ പിടിക്കുന്നവർക്ക് ഒരു കോടിയിലേറെ രൂപ ശമ്പളം

0
56

ന്യൂയോർക്ക് നഗരത്തിൽ എലിയെ പിടിക്കുന്നവർക്ക് ഒരു കോടിയിലേറെ രൂപ ശമ്പളം വാഗ്ദാനം ചെയ്ത്
മേയർ. നഗരത്തിന്റെ മേയർ എറിക് ആഡംസ് ആണ് എലിയെ പിടിക്കാൻ ആളുകളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകിയിരിക്കുന്നതും എലികളെ ഇല്ലാതാക്കുന്നവർക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നതും.

എലിയെ ഇല്ലാതാക്കാനുള്ള പ്ലാനുണ്ടാക്കുക , അതിന് മേൽനോട്ടം വഹിക്കുക, എലികളെ ഇല്ലാതാക്കാൻ പ്രവർത്തിക്കുന്ന ടീമിനെ നയിക്കുക എന്നതാണ് ഉത്തരവാദിത്തം. ന്യൂയോർക്കിൽ ഏകദേശം 1.8 കോടി എലികളുണ്ടെന്നാണ് വിവരം. ആളെ തിരഞ്ഞുകൊണ്ട് മേയർ പ്രസിദ്ധീകരിച്ച പരസ്യത്തിൽ എലിശല്ല്യം ഇല്ലാതെയാക്കാൻ നഗരവാസികളും ശ്രമിക്കണം എന്ന് പറയുന്നു. പ്രോജക്ട് മാനേജ്മെന്റിലോ നഗര ആസൂത്രണത്തിലോ പരിചയമുള്ള ആർക്കും അപേക്ഷിക്കാൻ അർഹതയുണ്ട് എന്ന് പരസ്യത്തിൽ വ്യക്തമാക്കുന്നു. ഒപ്പം എലിശല്യം ഇല്ലാതാക്കുന്ന ആളുകൾക്കായി 1.13 കോടി രൂപ നൽകുമെന്നും എറിക് പറയുന്നു.