നീ പ്രശസ്തനാകുമ്പോ ഇടാന്‍ എടുത്ത ഫോട്ടോ, ടൊവിനോയുടെ രസകരമായ ചിത്രം പങ്കുവെച്ച് മാത്തുകുട്ടി

0
34

നടന്‍ ടൊവിനോ തോമസിന്റെ പിറന്നാള്‍ ദിനമായ ഇന്ന് താരത്തിന്റെ രസകരമായ പഴയകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് ആര്‍ജെയും അവതാരകനും സംവിധായകനുമായ മാത്തുക്കുട്ടി.

നീ പ്രശസ്തനാകുമ്പോ ഇടാന്‍ വേണ്ടി പണ്ട് എടുത്ത് വെച്ച ഫോട്ടോ ഇനിയും വൈകിക്കുന്നില്ല. കണ്ടതില്‍ വെച്ചേറ്റവും വിചിത്രമായ രീതിയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍ ഹീറോക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ എന്ന കുറിപ്പോടെയാണു മാത്തുക്കുട്ടി ടൊവിനോയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. കസേരയില്‍ കാല് കയറ്റിവച്ച് നിലത്തു കിടന്നുറങ്ങുന്ന ടൊവിനോയുടെ ചിത്രമാണ് മാത്തുക്കുട്ടി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

അടുത്തായി പ്രോട്ടീന്‍ പൗഡറുമുണ്ട്. സിനിമാമോഹവുമായി നടക്കുന്ന കാലം മുതലേ ടൊവിനോയും മാത്തുക്കുട്ടിയും സൗഹൃദത്തിലാണ്. അവരുടെ ഊഷ്മളമായ സൗഹൃദത്തിന്റെ കഥകള്‍ പല അഭിമുഖങ്ങളിലും ഇരുവരും പങ്കുവച്ചിട്ടുണ്ട്.