ടെന്നിസ് താരം സാനിയ മിർസ വെബ്‌സീരിസിൽ അഭിനയിക്കുന്നു

0
519

ന്യൂഡൽഹി: ടെന്നിസ് താരം സാനിയ മിർസ വെബ്‌സീരിസിൽ അഭിനയിക്കുന്നു.
ക്ഷയരോഗ ബോധവൽക്കരണം നടത്തുന്നതിനായി നിർമിക്കുന്ന ‘എംടിവി നിഷേധേ എലോൺ ടുഗെദർ’ എന്ന വെബ്‌സീരീസിലാണ് താരം വേഷമിടുന്നത്.

അഞ്ച് എപ്പിസോഡുകൾ ഉള്ള വെബ് സീരിസ് ഈ മാസം അവസാനത്തോടെയാണ് റിലീസ് ചെയ്യുന്നത്. സാനിയയ്‌ക്കൊപ്പം സയെദ് റാസ, പ്രിയ ചൗഹാൻ എന്നിവരും വെബ്‌സീരിസിൽ മറ്റ് വേഷങ്ങളിലെത്തുന്നുണ്ട്.

നമ്മുടെ രാജ്യത്ത് വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ക്ഷയമെന്നും ഈ രോഗത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറേണ്ടത് അത്യാവശ്യമാണ് എന്നും സാനിയ പ്രതികരിച്ചു.