‘ബാക് ടു ഹോം’ അറംപറ്റി; ഇത് ഷറഫുവിന്റെ അവസാനയാത്രയായി

0
667

വീട്ടിലേക്ക് എത്തുന്നതിന്റെ സന്തോഷം പങ്കുവെയ്ക്കാനാണ് ദുബായിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ കറിയപ്പോൾ ബാക്ക് ടു ഹോം എന്ന് ഷറഫുപിലാശേരി സമൂഹമാധ്യമത്തിൽ കുറിച്ചത്. എന്നാൽ ആ വാക്കുകൾ അറം പറ്റിയതുപോലെയായി. വിമാനാപകടത്തിൽപ്പെട്ട് മരിച്ചവരുടെ പേരുകളടങ്ങിയ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ അതിൽ ഈ കോഴിക്കോട് കുന്ദമംഗലം സ്വദേശിയുടെ പേരുണ്ടായിരുന്നു.

ഷംസുവിനോടൊപ്പം യാത്ര ചെയ്ത ഭാര്യയും മകളും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ദുബായിലെ നാദകിലാണു ഷറഫു ജോലി ചെയ്തിരുന്നത്. അപകടവിവരം അറിഞ്ഞപ്പോൾ ഷറഫുവിന് ആപത്തൊന്നും സംഭവിച്ചിരിക്കില്ല എന്ന ആശ്വാസത്തിലായിരുന്നു സഹപ്രവർത്തകരും കുടുംബാംഗങ്ങളും.