വിയന്നയിൽ സിനഗോഗിനടുത്ത് വെടിവെയ്പ്പ്, രണ്ടുപേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരുക്ക്

0
280

വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പൊലീസുകാരനുൾപ്പടെ നിരവധിപ്പേർക്ക് പരുക്ക്.
അക്രമികളിലൊരാൾ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതായി ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റിയൻ കുർസ് പറഞ്ഞു. പ്രദേശത്തെ പ്രശസ്തമായ സിനഗോഗിന് സമീപമാണ് ആക്രമണമുണ്ടായത്.

കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിന് മുന്നോടിയായി വിയന്നയിലെ കഫേകളിലും റെസ്റ്റോറന്റുകളിലും എത്തിയ ആളുകൾക്ക് തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ആറിടത്തായാണ് ആക്രമണങ്ങളുണ്ടായത്. ലോക്ഡൗണിന് മുമ്പ്ആളുകൾ കൂട്ടത്തോടെ തെരുവുകളിലേക്കെത്തിയിരുന്നു.

ആഭ്യന്തര മന്ത്രിയായ കാൾ നെഹാമർ സംഭവം തീവ്രവാദി ആക്രമണമാണെന്നും നഗരവാസികളോടെ വീടുകളിൽ കഴിയാനും ആവശ്യപ്പെട്ടു. ആക്രമണ ലക്ഷ്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. നഗരത്തിന്റെ സിനഗോഗിന് പുറത്ത് നടന്ന വെടിവെപ്പായതിനാൽ ഇത് ജൂതൻമാരെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണെന്നാണ് സംശയം. കുർസ് പറഞ്ഞു.

എന്നാൽ ഈ സമയത്ത് സിനഗോഗ് അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും ഇത്? സിനഗോഗ് ലക്ഷ്യമാക്കിയുള്ള ആക്രമണമാണോയെന്ന് പറയാൻ സാധിക്കില്ലെന്നും നഗരത്തിലെ യഹൂദ ജനതയുടെ തലവനായ ഓസ്‌കാർ ഡച്ച് പറഞ്ഞു.

അതേസമയം വിയന്നയിൽ നടന്ന തീവ്രവാദി ആക്രമണത്തെ ഫ്രഞ്ച് പ്രസിഡൻറ് ഇമാനുവൽ മാക്രോൺ അപലപിച്ചു. ഫ്രാൻസിന് ശേഷം ആക്രമിക്കപ്പെട്ട ഒരു സൗഹൃദ രാജ്യമാണിത്. ഇതാണ് നമ്മുടെ യൂറോപ്പ്. പക്ഷേ നമ്മൾ വഴങ്ങില്ല’- മാക്രോൺ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here