യു.എസിലെ ഷോപ്പിങ്മാളിൽ വെടിവെയ്പ്പ്, എട്ടുപേർക്ക് പരിക്ക്

0
687

വാഷിങ്ടൺ: യുഎസിലെ ഷോപ്പിങ്മാളിലുണ്ടായ വെടിവെയ്പ്പിൽ എട്ടുപേർക്ക് പരിക്ക്. വെള്ളിയാഴ്ച വിസ്‌കോസിനിലുള്ള ഷോപ്പിങ് മാളിലാണ് സംഭവം. അക്രമണത്തിണ് ശേഷം പ്രതി രക്ഷപെട്ടു.

വോവറ്റോസ മേഫെയർ മാളിൽ വെടിവെയ്പുണ്ടായതായും ഉദ്യോഗസ്ഥർ സംഭവ ത്തെപ്പറ്റി അന്വേഷിക്കുന്നതായും എഫ്ബിഐയും മിൽവോക്കി കൗണ്ടി ഷെരിഫിന്റെ ഓഫീസും ട്വീറ്റ് ചെയ്തു.

അടിയന്തര സേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നതിന് അക്രമി രക്ഷപ്പെട്ടതായും വോവറ്റോസ പോലീസ് വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. വെടിയേറ്റവരിൽ ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമികവിവരം. 20നും 30 നും ഇടയിൽ പ്രായമുള്ള വെളുത്തവർഗക്കാരനാണ് അക്രമിയെന്ന് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.