ഷോർട്ട്‌സ് ധരിക്കാൻ പാടില്ലെന്ന വിചിത്ര നിയമവുമായി യു.പിയിലെ പഞ്ചായത്ത്

0
563

ലക്നൗ: ഷോർട്ട്‌സ് ധരിക്കാൻ പാടില്ലെന്ന വിചിത്ര നിയമവുമായി യു.പിയിലെ പഞ്ചായത്ത്. യുപിയിലെ മുസ്സാഫർനഗറിലെ ഖാപ് പഞ്ചായത്താണ് ഷോർട്‌സ് ധരിക്കുന്നതിൽ നിന്ന് പെൺകുട്ടികളെ വിലക്കിയിരിക്കുന്നത്. മുമ്പ് പെൺകുട്ടികൾ ജീൻസ്, ഷോർട്ടസ് ഡ്രസ്സ്, മൊബൈൽ ഫോൺ എന്നിവ ഉപയോഗിക്കുന്നത് ഇതേ പഞ്ചായത്ത് വിലക്കിയിരുന്നു.

മാർക്കറ്റുകളിലും പൊതുവിടങ്ങളിലും പുരുഷനമാർ ഷോർട്‌സ് ധരിച്ച് പോകരുതെന്ന്
മുസാഫർനഗറിലെ ഖാപ് പഞ്ചായത്ത് നേതാവ് നരേഷ് ടിക്കൈറ്റ് പറഞ്ഞു. അതേസമയം ഇതൊരു ഉത്തരവ് അല്ലെന്നും, ഉപദേശം മാത്രമാണെന്നും പെൺകുട്ടികൾക്ക് മാത്രമായി അത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അന്യായമാണെന്നും അദേഹം പറഞ്ഞു.

നിരവധി തവണ പെൺകുട്ടികൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും ഖാപ് പഞ്ചായത്ത് വ്യക്തമാക്കി. ഷോർട്ട്സ് ധരിച്ച് ആരെയെങ്കിലും കണ്ടാൽ അയാളുടെ പേരും മേൽവിലാസവും രേഖപ്പെടുത്തി അയാൾക്കെതിരെ നടപടിയെടുക്കുമെന്നും ഖാപ് പഞ്ചായത്ത് വ്യക്തമാക്കി.