ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ചൈനയില്‍ നിയമം ഭേദഗതി ചെയ്തു. അവിവാഹിതര്‍ക്ക് കുഞ്ഞുങ്ങള്‍ പാടില്ല എന്ന നിയമത്തിലാണ് ചൈനയിലെ സിചുവാന്‍ പ്രവിശ്യ മാറ്റം വരുത്തുന്നത്. ഫെബ്രുവരി 15 മുതല്‍ എല്ലാവര്‍ക്കും ജനനം രജിസ്റ്റര്‍ ചെയ്യാനാകും എന്ന് സിചുവാന്‍ ഹെല്‍ത്ത് കമ്മീഷണര്‍ പ്രഖ്യാപിച്ചു.
മുമ്പ് അവിവാഹിതരായവര്‍ക്ക് കുഞ്ഞ് ജനിക്കുന്നതിനെ ചൈന എതിര്‍ത്തിരുന്നു. നിയമ സാധുത ഇല്ലാതിനാല്‍ തന്നെ കുഞ്ഞുങ്ങളുടെ ജനനം രജിസ്റ്റര്‍ ചെയ്യുന്നതിനടക്കം നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. പുതിയ നിയമം പ്രബല്യത്തില്‍ വരുന്നതോടെ പ്രവശ്യയില്‍ വിദ്യാഭ്യാസത്തിനും, സാമൂഹിക സേവനങ്ങള്‍ എന്നിവ അടക്കം കുഞ്ഞുങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീങ്ങും.
മാത്രമല്ല പ്രസവ അവധി സമയത്തെ അമ്മയുടെ ശമ്പളം, ഗര്‍ഭകാലത്തെ ആരോഗ്യ സംരക്ഷണം തുടങ്ങി ഗര്‍ഭകാലത്തെ സൗജന്യ സേവനങ്ങള്‍ എന്നിവയ്ക്ക് വിവാഹ രേഖകള്‍ നിര്‍ബന്ധമായിരുന്നു. എന്നാല്‍, പുതി നയം പ്രബല്യത്തില്‍ വരുന്നതോടെ ഈ രീതിയും അസാധുവാകും.
വൃദ്ധജനസംഖ്യയില്‍ സിചുവാന്‍ ചൈനയില്‍ ഏഴാം സ്ഥാനത്താണ്.അതുകൊണ്ട് തന്നെ ജനന നിരക്ക് ഉയര്‍ത്താനുള്ള പദ്ധതികള്‍ക്കാണ് ഇപ്പോള്‍ ഇവിടെ പ്രാമുഖ്യം.2021 ജൂലൈമുതല്‍ രണ്ടാമതും മൂന്നാമതും കുട്ടികള്‍ ജനിക്കുന്നവര്‍ക്ക് പ്രതിമാസ ആനുകൂല്യം ലഭിച്ചുവരുന്നു.