മരുമകന്‍ അമ്മായിമ്മയെ വെട്ടിക്കൊന്നു

0
39

തൊടുപുഴ: മരുമകന്‍ അമ്മായിമ്മയെ വെട്ടിക്കൊന്നു. ഇടുക്കി വാത്തിക്കുടി ആമ്പക്കാട്ട് രാജമ്മ (68)ആണ് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌ക്കരന്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവരുടെ മകളുടെ ഭര്‍ത്താവ് വാക്കത്തിയുമായെത്തി ആക്രമിക്കുകയായിരുന്നു. സ്വത്ത് ഭാഗം വയ്ക്കലുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.