ഭാര്യയുടെ അച്ഛനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം, പ്രതി അറസ്റ്റില്‍

0
42

കൊല്ലം: ഭാര്യയുടെ അച്ഛനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. പാരിപ്പള്ളി വിനീത് ഭവനില്‍ വിപിന്‍(27) ആണ് പിടിയിലായത്.

സ്ഥിരം മദ്യപാനിയും ലഹരിക്ക് അടിമയുമായ പ്രതി ഭാര്യയുമായി സ്ഥിരം പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇയാളുടെ മാനസിക ശാരീരിക പീഡനം സഹിക്കവയ്യാതെ യുവതി എഴിപ്പുറത്തുള്ളവീട്ടില്‍ അച്ഛനോടൊപ്പം താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ 22ന് മദ്യലഹരിയില്‍ വീട്ടിലെത്തിയ വിപിന്‍ ഭാര്യയെ തന്നോടൊപ്പം വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിതാവ് അനുവദിച്ചില്ല.

തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന മാരകായുധം കൊണ്ട് വിപിന്‍ ഭാര്യാപിതാവ് പ്രസാദിനെ കുത്തുകയായിരുന്നു.

പ്രസാദിന്റെ പരാതിയെതുടര്‍ന്ന് പാരിപ്പള്ളി പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.