രാംഗഡ്: സർക്കാർ ജോലി ലഭിക്കാൻ യുവാവ് പിതാവിനെ കഴുത്തറുത്ത് കൊന്നു. ജാർഖണ്ഡിലെ രാംഗഡിലാണ് സംഭവം.
സെൻട്രൽ കോൾ ഫീൽഡ്സ് ലിമിറ്റഡിലെ (സി.സി.എൽ) സെക്യൂരിറ്റി ജീവനക്കാരനായ കൃഷ്ണ റാം (55) ആണ് കൊല്ലപ്പെട്ടത്. പിതാവിൻെ്റ ജോലി ആശ്രിത നിയമനത്തിലൂടെ ലഭിക്കാൻ മകൻ രാമാണ് ക്രൂരകൃത്യം നടത്തിയത്.
വ്യാഴാഴ്ചയാണ് കൃഷ്ണറാമിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയാണ് ഇയാൾ പിതാവിനെ കൊലപ്പെടുത്തിയത്. കൃത്യത്തിന് ഉപയോഗിച്ച കത്തിയും കൊല്ലപ്പെട്ടയാളുടെ മൊബൈൽ ഫോണും സംഭവ സ്ഥലത്ത് പൊലീസ് കണ്ടെടുത്തു.