ബെംഗളൂരു : മലയാളി വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ബുധനാഴ്ചയാണ് സംഭവം. ബന്നാര്‍ഘട്ട എഎംസി കോളജിലെ എഞ്ചിനീയറിങ് കോളജില്‍ സിഇഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ (19) ആണ് ആത്മഹത്യ ചെയ്തത്. ഡിസംബര്‍ ഒന്നിനാണ് വിദ്യാര്‍ഥി കോളജില്‍ ചേര്‍ന്നത്.
ഇന്നലെ ഉച്ചയോടെ ഹോസ്റ്റലിലെ മുറിക്കുള്ളില്‍ കയറി വാതിലടച്ച നിതിനെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് സഹപാഠി വാതിലില്‍ തട്ടി വിളിച്ചു. അകത്തുനിന്ന് പ്രതികരണം ഇല്ലാതെ വന്നതോടെ സഹപാഠി വിവരം ഹോസ്റ്റല്‍ വാര്‍ഡനെ അറിയിക്കുകയായിരുന്നു. ഹോസ്റ്റല്‍ അധികൃതര്‍ എത്തി വാതില്‍ തുറന്നപ്പോഴാണ് ശുചിമുറിയില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ബന്നാര്‍ഘട്ട പൊലീസ് ഇന്‍സ്പെക്ടറും ഡിവൈഎസ്പി ലക്ഷ്മീനാരായണനും സ്ഥലത്തെത്തി പരിശോധന നടത്തി.