ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഓട്ടോയിടിച്ച് മരിച്ചു

0
71


മലപ്പുറം: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഓട്ടോയിടിച്ച് മരിച്ചു. സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. എതിരെ വന്ന ഗുഡ്‌സ് ഓട്ടോ വിദ്യാര്‍ഥിനിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. താനൂര്‍ നന്നമ്പ്ര എസ് എന്‍ യുപി സ്‌ക്കൂളിലെ 5-ാം ക്ലാസ് വിദ്യാര്‍ഥിയായ ഷഹ്ന ഷെറിനാണ് മരിച്ചത്. ഉച്ചയോടെ തിരൂര്‍ തെയ്യാല പണ്ടിമുറ്റത്തുവച്ചാണ് അപകടമുണ്ടായത്.

പരീക്ഷകഴിഞ്ഞ് തിരിച്ചുവരികയായിരുന്നു കുട്ടി. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആദ്യം തിരൂരങ്ങാടി ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

സ്‌കൂള്‍ ബസില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. മാത്രമല്ല അപകടം നടന്നത് ഡ്രൈവര്‍ അറിഞ്ഞതു പോലുമില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ അപകടം നടന്നത് അറിയാതെ സ്‌കൂള്‍ ബസ് പോകുന്നതു കാണാം.