സഡ്ബറിയിലെ ഹോട്ടലില്‍ രണ്ട് പേര്‍ വെടിയേറ്റ് മരിച്ച നിലയില്‍

0
61

ഒന്റാറിയോ സഡ്ബറിയിലെ ഹോട്ടലില്‍ രണ്ട് പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍. ചൊവ്വാഴ്ച
പുലര്‍ച്ചെ 2 മണിക്ക് വാള്‍ഫോര്‍ഡ് റോഡിന്റെയും പാരീസ് സ്ട്രീറ്റിന്റെയും അരികിലുള്ള ട്രാവല്‍ലോഡ് ഹോട്ടലില്‍ എത്തിയ 2 പേരാണ് വെടിയേറ്റ് മരിച്ചത്.

രണ്ട് പേരുടെയും ദേഹത്ത് വെടിയേറ്റ മുറിവുകളുണ്ട്. 27 കാരനായ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോലീസ് ഇയാളുടെ പേര് വെളിപ്പെടുത്തിയില്ല. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന മൂന്ന് പേര്‍ കസ്റ്റഡിയിലുണ്ടെന്ന് പോലീസ് പറഞ്ഞു.