മെഡിക്കല്‍ വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചു

0
50

തിരുവല്ല: ഫാര്‍മസി വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിക്കുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. പുഷ്പഗിരി മെഡിസിറ്റി ബിഫാം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ കൊല്ലം സ്വദേശിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് റൂമിനുള്ളിലെ ഫാനില്‍ ഷാളില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്ന പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. എന്താണ് ആത്മഹത്യക്ക് പ്രരിപ്പിച്ച കാരണം എന്ന് വ്യക്തമല്ല, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.