ജയിലിൽ വായനയിലും പ്രാർഥനയിലും മുഴുകി സ്വർണ്ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷ്

0
629

തിരുവനന്തപുരം: വായനയിലും പ്രാർഥനയിലും മുഴുകി സ്വർണക്കടത്ത് കേസ് പ്രതിസ്വപ്ന സുരേഷ.് അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന സ്വപ്‌ന പ്രാർഥിച്ചും വായിച്ചുമാണ് സമയം കളയുന്നത്.

ആരോടും സമ്പർക്കമില്ലാതെ ലൈബ്രറിയിൽ നിന്നു പുസ്തകങ്ങൾ വായിക്കുകയാണ് സ്വപ്നയുടെ പതിവ്. ഇംഗ്ലീഷ് പുസ്തകങ്ങളാണ് സ്വപ്‌ന കൂടുതൽ വായിക്കുന്നത്. സ്വപ്‌നയുടെ സഹതടവുകാരി ഒരു കൊലക്കേസ് പ്രതിയാണ്. വിചാരണ തടവുകാരിയായതിനാൽ ജയിലിൽ ജോലി നൽകിയിട്ടില്ല. ഭൂരിഭാഗം സമയവും സെല്ലിൽ തന്നെയാണ് സ്വപ്‌ന ചിലവഴിക്കുന്നത്.

കൊച്ചിയിൽനിന്ന് ഇവിടെ എത്തിച്ച സ്വപ്‌ന കഠിനമായ മാനസിക സമ്മർദം അനുഭവിച്ചിരുന്നു. ബ്ലഡ് പ്രഷറും കൂടിയ നിലയിലായിരുന്നു. നിലവിൽ മരുന്നുകൾ കഴിക്കുന്നില്ല.