ലോട്ടറി എടുത്തത് നറുക്കെടുപ്പിന് തൊട്ടുമുമ്പ്, 27 കാരന് 75 ലക്ഷം

0
839

അഞ്ചൽ: നറുക്കെടുപ്പിന് അരമണിക്കൂർ മുമ്പ് ലോട്ടറി എടുത്ത തമിഴ്നാട് സ്വദേശിക്ക് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് തമിഴ്നാട് ഈറോഡ് സ്വദേശി മാതേഷിന് (27) ലഭിച്ചത്. സ്വന്തമായി വീടില്ലാത്ത മാതേഷ് ഏഴ് വർഷമായി ഇടമുളയ്ക്കലിലെ വാടകവീട്ടിലാണ് താമസം.

അഞ്ചലിൽ തുണിത്തരങ്ങൾ തവണവ്യവസ്ഥയിൽ വിറ്റും മറ്റ് ജോലികൾ ചെയ്തുമാണ് മാതേഷും ഭാര്യ ശ്രീകലയും കുടുംബം പുലർത്തുന്നത്. ചന്തമുക്കിലെ ലോട്ടറിക്കടയിൽ നിന്ന് രണ്ടു ടിക്കറ്റുകളാണ് എടുത്തത്. അതിൽ ഒന്നിനാണ് ഒന്നാം സമ്മാനം.

സ്ഥലം വാങ്ങി, വീടുവയ്ക്കണമെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. ആദ്യം അതു നടക്കട്ടെയെന്നും ബാക്കിയുള്ളതെല്ലാം പിന്നീട് ആലോചിക്കാമെന്നും മാതേഷും ഭാര്യയും പറയുന്നു.