കാറിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി അധ്യാപിക ആത്മഹത്യ ചെയ്തു

0
498

കോഴിക്കോട് : കാറിനുള്ളില്‍ വെച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി അധ്യാപിക ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പ് ലഭിച്ചതോടെയാണ് അധ്യാപിക ജീവനൊടുക്കിയതാണെന്ന് വ്യക്തമായത്.

കോഴിക്കോട് മരഞ്ചാട്ടി സ്വദേശി ദീപ്തിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തുംപൊയിലിയിലാണ് ദീപ്തിയുടെ മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തിയത്. മരഞ്ചാട്ടി പാലത്തോട്ടത്തില്‍ ബിജുവിന്റെ ഭാര്യയും മരഞ്ചാട്ടി സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപികയുമായ ദീപ്തിയെ (40) ആണ് കഴിഞ്ഞ ദിവസം വൈകുന്നേരം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാനസിക സമ്മര്‍ദം താങ്ങാനാകാതെ ജീവനൊടുക്കുന്നതായി ആത്മഹത്യാ കുറിപ്പിലുണ്ട്. സംഭവത്തില്‍ വിരലടയാള വിദഗ്ധരുംഫോറെന്‍സിക് സംഘവും പരിശോധന നടത്തുകയാണ്. കാറ് കത്തുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ദീപ്തിയെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദീപ്തിയുടെ വീട്ടില്‍നിന്ന് മൂന്നുകിലോമീറ്റര്‍ ദൂരെയുള്ള പറമ്പിലായിരുന്നു കാര്‍ കത്തിയെരിഞ്ഞത്.

ഡ്രൈവിങ്‌സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ടനിലയിലായിരുന്നു മൃതദേഹം.കാറിന്റെ പിന്‍സീറ്റും ഡോര്‍പാഡും പൂര്‍ണ്ണമായും അഗ്നിക്കിരയായി. കാറിനകത്തുനിന്ന് മണ്ണെണ്ണ കുപ്പിയും തീപ്പെട്ടിയും കണ്ടെത്തി. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുമുണ്ട്.