ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ ദൈവമക്കളെ ഇന്ന് പതിമൂന്നാം തീയതിയാണ.് ഈശോ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കുന്ന ദിനം. ഈ ദിനം നിങ്ങള് ഈശോയിലേക്ക് അടുക്കാനുള്ള അത്ഭുത പ്രാര്‍ഥന ചൊല്ലുക. അതോടൊപ്പം അനുതപിച്ച് പാപങ്ങള്‍ക്ക് മാപ്പ് ചോദിച്ചശേഷം 13 അധ്യായം ബൈബിള്‍ വായിക്കുക. ഈശോ നിങ്ങളുടെ ജീവിതത്തില്‍ ഇടപെടും.
അതേസമയം അത്ഭുതത്തിനും അടയാളത്തിനും വേണ്ടിയല്ല നാം ക്രിസ്തുവിനോട് പ്രാര്‍ഥിക്കേണ്ടതും അവിടുത്തെ അന്വേഷിക്കേണ്ടതും മറിച്ച് ക്രിസ്തുവിനോടുകൂടി ജീവിക്കാനും ക്രിസ്തുവിന് വേണ്ടി മരിക്കാനും അങ്ങനെ നിത്യസൗഭാഗ്യത്തില്‍ ക്രിസ്തുവിനോടൊന്നായിരിക്കാനും വേണ്ടിയാണ്. കാരണം ഈ ലോക ജീവിത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണ് നമ്മളെങ്കില്‍ നമ്മള്‍ മറ്റെല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യവന്മാരാണ് എന്നാണ് പൗലോസ് ശ്ലീഹ പറയുന്നത്. നമ്മള്‍ ക്രിസ്തുവില്‍ ഒരു ശരീരമാണ്. ശരീരത്തിലെ ഒരു അവയവം വേദനിക്കുമ്പോള്‍ ശരീരം മുഴുവനുമാണ് വേദനിക്കുന്നത്. അതുപോലെ നഷ്ടപ്പെട്ടുപോകുന്ന ഒരോ ആത്മാവിനെയും കുറിച്ച് നമുക്ക് വേദനയുണ്ടാകണം.
അവരെ ദൈവസന്നിധിയിലേക്ക് അടുപ്പിക്കാന്‍ നാം കൈകള്‍ വിരിക്കണം. സുവിശേഷം പറയണം. കാരണം സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്ക് ദുരിതം എന്നാണ് പൗലോസ് ശ്ലീഹ പറയുന്നത്. സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ മലമുകളില്‍ എത്ര സുന്ദരമാണെന്നും ശ്ലീഹ കൂട്ടിച്ചേര്‍ക്കുന്നു. ക്രിസ്തു ലോകാവസാനം വരെ നമ്മെ ഏല്‍പ്പിച്ച ഒരേയൊരു ദൗത്യം ലോകമെങ്ങും പോയി എല്ലാ ജാതികളോടും സുവിശേഷം പ്രസംഗിക്കുക എന്നതാണ്. ആ ദൗത്യമാണ് ഇന്ന് ഈ എളിയവനോടൊപ്പം നിങ്ങളും ചെയ്യുന്നത്. ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടമാക്കിയാല്‍ എന്ത് പ്രയോജനം. ആത്മാവിന് പകരമായ് ഒരുവന്‍ എന്തുകൊടുക്കും എന്നാണ് തന്റെ ലേഖനത്തില്‍ പൗലോസ് ശ്ലീഹ ചോദിക്കുന്നത്. അതിനര്‍ഥം ഇതാണ് ലോകം മുഴുവനേക്കാള്‍ വിലയേറിയതാണ് ഒരാത്മാവ്. അതുകൊണ്ട് അനുതാപമാവശ്യമില്ലാത്ത നൂറു നീതിമാന്‍മാരേക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെ പ്രതി സ്വര്‍ഗം സന്തോഷിക്കുമെന്ന് ഈശോ പറയുന്നത്.
ക്രിസ്ത്യാനിയുടെ ജീവിത നിയോഗം സമ്പത്തുണ്ടാക്കുക എന്നതല്ല, വഴക്കുണ്ടാക്കുക എന്നതല്ല. ഈ ലോകത്തിലെ എല്ലാ സുഖസൗകര്യങ്ങളിലും ആവേശത്തോടെ മുഴുകുക എന്നതല്ല ലോകം മുഴുവനോടും സുവിശേഷം പറയുക എന്നതാണ്. അതിനാണ് ദൈവം മനുഷ്യനായി സ്വന്തം രക്തം വിലയായി നല്‍കി നമ്മെ നേടിയത്. അതുകൊണ്ടാണ് കൂടുതല്‍ നല്‍കപ്പെട്ടവനോട് കൂടുതല്‍ ചോദിക്കും എന്ന് സുവിശേഷം പറയുന്നത്. നമുക്കാണ് കൂടുതല്‍ കൃപകള്‍ നല്‍കപ്പെട്ടിരിക്കുന്നത്. നമ്മെയാണ് സുവിശേഷവത്കരണത്തിനായി കര്‍ത്താവ് നിയോഗിച്ചിരിക്കുന്നത്. ക്രിസ്ത്യാനിയാണെങ്കില്‍ ലോകം മുഴുവനെയും സുവിശേഷം അറിയിക്കുന്നതില്‍ നിന്ന് നമുക്കൊഴികഴിവില്ല.
അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നത് നമ്മെ യേശുവിലേക്ക് അടുപ്പിക്കാനാണ്. അതിനുമപ്പുറം ക്രിസ്തുവിലാണ് നാം വേരു പാകേണ്ടത്. ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുവിന്‍ മറ്റുള്ളവയെല്ലാം കൂട്ടിച്ചേര്‍ക്കപ്പെടും എന്നാണ് ക്രിസ്തു പറഞ്ഞത്. രാജ്യം ദൈവരാജ്യമാണ്. രാജ്യത്തെപ്പറ്റിയുള്ള വിശേഷമാണ് സിവിശേഷം . അത് നാം എല്ലാവരോടും പറയുമ്പോള്‍ വചനം മാംസമാകും. അവരുടെ ഉള്ളിലും ക്രിസ്തു അവതരിക്കും. അവരും ദൈവരാജ്യത്തിന്റെ ഭാഗമാകും. അതിനായി നിങ്ങള്‍ക്കും നമ്മുടെ പ്രാര്‍ഥനാ കൂട്ടായ്മയുടെ വാട്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ അംഗമാകാം. അത്ഭുതങ്ങള്‍ ദൈവത്തിലേക്ക് നിങ്ങളെ നയിക്കട്ടെ.
https://m.facebook.com/groups/353225418460185/?ref=share&mibextid=S66gvF
പത്രോസ് പറഞ്ഞതുപോലെ സ്വര്‍ണ്ണമോ വെള്ളിയോ എന്റെ കയ്യിലില്ല. എന്റെ കയ്യിലുള്ളത് ഞാന്‍ നിനക്ക് തരുന്നു. കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ എഴുന്നേറ്റ് നടക്കുക.
ഈശോയും ശിഷ്യന്മാരും കൂടുമ്പോള്‍ പതിമൂന്നാണ്. അതുപോലെ പരിശുദ്ധ അമ്മയുടെ നമ്പര്‍ പതിമൂന്നാണ്. പതിമൂന്ന് തവണ നാം വചനം ആവര്‍ത്തിക്കുമ്പോള്‍ അത് നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തും. മാംസം ധരിക്കും. താല്പര്യമുള്ളവര്‍ക്ക് പ്രാര്‍ത്ഥന ഗ്രൂപ്പില്‍ ലോഗിന്‍ ചെയ്ത് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങാം.
എല്ലാ പ്രാര്‍ത്ഥനകളും whatsapp ഗ്രൂപ്പിലൂടെ മാത്രമേ ഉള്ളൂ ഇതാണ് പുതിയ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്ക് . പ്രാര്‍ഥനാഗ്രൂപ്പിലുള്ളവര്‍ വീണ്ടും ജോയിന്‍ ചെയ്യരുത്. ഇത് പുതിയ ആളുകള്‍ക്ക് വേണ്ടി മാത്രമുള്ളതാണ് https://chat.whatsapp.com/Jh95X67jBdvJAJyqxQfRVY