പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്, മലയാളിയായ ടോം വര്‍ഗീസ് മത്സരിക്കും

0
54

ഒന്റാരിയോ: കാനഡയിലെ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മലയാളിയായ ടോം വര്‍ഗീസ് കണ്‍സര്‍വ്വേറ്റീവ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഒന്റാരിയോ റീജിയണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷ വേദിയില്‍ വച്ചാണ് അദ്ദേഹം താന്‍ മത്സരിക്കുന്ന കാര്യം അറിയിച്ചത്.
മികച്ച മലയാളി സംഘാടകനുള്ള പുരസ്‌കാരം ലഭിച്ചതിനെ തുടര്‍ന്ന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിലവില്‍ അഞ്ചോളം മലയാളികള്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിത്വത്തിനായി ശ്രമിക്കുന്നുണ്ട്. മറ്റാരും ഇതുവരെ അവരുടെ സീറ്റുകള്‍ ഉറപ്പിച്ചിട്ടില്ല. മലയാളികളുടെ ഇടയില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്ന ആദ്യ വ്യക്തിയാണ് ടോം വര്‍ഗീസ്. 2019 ലെ തിരഞ്ഞെടുപ്പില്‍ മിസ്സിസ്സാഗ- മാള്‍ട്ടണ്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ടോം വര്‍ഗീസ് ജനവിധി തേടിയിയിരുന്നു.

2025 ലാണ് ഇനി തെരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും എന്‍.ഡി.പി പിന്തുണ പിന്‍വലിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പ് ഉണ്ടായേക്കാം. ലിബറല്‍ എം.പിമാരോട് ഇലക്ഷന് തയ്യാറാക്കാന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഒരുമയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ടോം വര്‍ഗ്ഗീസിന് പുറമേ കമ്മ്യൂണിറ്റി ബില്‍ഡര്‍ അവാര്‍ഡ് ബ്രംപ്ടണ്‍ മലയാളി സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനത്തിനും മാധ്യമ രംഗത്തെ സേവനത്തിനുള്ള അവാര്‍ഡ് അക്ഷയ് മോന്‍സിക്കും ആണ് ലഭിച്ചത്.