ട്രാഫിക് എസ്‌ഐ അജ്ഞാതവാഹനമിടിച്ച് മരിച്ചു

0
57


കോഴിക്കോട:് ട്രാഫിക് എസ്‌ഐ അജ്ഞാതവാഹനമിടിച്ച് മരിച്ചു. ട്രാഫിക് എസ്‌ഐ സി.പി വിചിത്രൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. മൂര്യാട് പാലത്തിനു സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിചിത്രനെ അജ്ഞാതവാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇയാളുടെ തലയ്ക്കാണ് മാരകമായി പരുക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.