സത്യം നിങ്ങളെ സ്വതന്ത്രരാക്കും

0
298

ഈശോയില്‍ ഏറ്റവും സ്‌നേഹമുള്ളവരെ, പലരും ഈ പ്രാര്‍ഥനാഗ്രൂപ്പിനെ തകര്‍ക്കാന്‍ കച്ചകെട്ടിയിരിക്കുന്നതായി നിങ്ങള്‍ക്കറിയാമല്ലോ. വ്യാജ ആരോപണങ്ങളും നുണകളുമാണ് അവര്‍ ഈ ഗ്രൂപ്പിനെ തകര്‍ക്കാന്‍ പ്രചരിപ്പിക്കുന്നത്. ഭിന്നിപ്പിച്ച് നശിപ്പിക്കുക എന്നതാണല്ലോ സാത്താന്റെ ലക്ഷ്യം. ചിലര്‍ ഗ്രൂപ്പുകളിലെന്താണ് നടക്കുന്നത് എന്നറിയാന്‍ അതില്‍ കയറിപ്പറ്റിയിട്ടുണ്ട്. അത്തരക്കാര്‍ പലതും പറഞ്ഞ് നമ്മെ വഴിതെറ്റിക്കാന്‍ നോക്കും. അപ്പോഴും പ്രാര്‍ഥനയില്‍ മടുപ്പുതോന്നരുത്. ആരെയും ഈ ഗ്രൂപ്പില്‍ നിര്‍ബന്ധിച്ച് ചേര്‍ത്തിട്ടില്ല. സ്വന്തം താത്പര്യമില്ലാതെ ഈ ഗ്രൂപ്പില്‍ തുടരുന്നതും ദൈവഹിതമല്ല. അങ്ങനെയാരെങ്കിലുമുണ്ടെങ്കില്‍ ഗ്രൂപ്പ് വിട്ടുപോയാല്‍ അവര്‍ക്ക് നന്നായിരിക്കും.

വിശ്വാസത്തോട് ചേര്‍ന്നുനിന്നാണ് പ്രാര്‍ഥനാഗ്രൂപ്പ് മുമ്പോട്ട് പോകുന്നത്. നാളിതുവരെ(18-02-2023) ആരുടെയും പക്കല്‍ നിന്ന് ചില്ലിപൈസ സംഭാവനയായി പോലും സ്വീകരിച്ചിട്ടില്ല. ഈ ശുശ്രൂഷയെ ദൈവമാണ് നയിക്കുന്നതും വളര്‍ത്തുന്നതും. പണസമ്പാദനമല്ല ദൈവസ്‌നേഹസമ്പാദമാണ് എന്റെ ലക്ഷ്യം. എല്ലാവരും ക്രിസ്തുവിനെ അറിയണം. എല്ലാവരും രക്ഷ പ്രാപിക്കണം. അത് മാത്രമാണ് എന്റെ ഉദ്ദേശ്യം. ഞാനൊരു സാധാരണക്കാരനായ അത്മായനാണ്. പ്രാര്‍ഥനാവേളയില്‍ കിട്ടിയ ചില വെളിപ്പെടുത്തലുകളാണ് അത്ഭുത പ്രാര്‍ഥനയുടെയും അത്ഭുതമാതാവിന്റെയും ഉണ്ണിയുടെയും അടിസ്ഥാനം. അതിനാല്‍ തന്നെ അവ നിങ്ങളുമായി പങ്കുവെച്ചു. ഒരുപാട് പേര്‍ക്ക് അനുഗ്രഹവും ലഭിച്ചു.

അനുഗ്രഹം സ്വീകരിച്ച് വീട്ടില്‍ വെറുതെ ഇരിക്കാനല്ല നമ്മുടെ വിളി. മറിച്ച് ക്രിസ്തുവിനെ പകര്‍ന്നുകൊടുക്കുക എന്നതാണ്. അതാകണം നമ്മുടെ ലക്ഷ്യം. നമ്മളെല്ലാവരും പാപികളാണ്. എന്നില്‍ പാപമില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ ഞാന്‍ കള്ളം പറയുന്നു എന്നാണ് പൗലോസ് ശ്ലീഹ പറഞ്ഞത്. പാപികളെ തേടിയാണ് ക്രിസ്തു വന്നതും. അവന്‍ പാപിയെ സ്‌നേഹിക്കുകയും പാപത്തെ വെറുക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ നമുക്ക് പാപം ചെയ്യാതിരിക്കാനുള്ള കൃപ ലഭിക്കുന്നതിനായി പ്രാര്‍ഥിക്കാം.

ഞാനൊരു പത്രപ്രവര്‍ത്തകനാണ് അതിനാല്‍ തന്നെ അനീതി കാണുമ്പോള്‍ എതിര്‍ക്കും. പ്രതികരിക്കും. എല്ലാവര്‍ക്കും വന്ന് എന്തെങ്കിലും പറയാനുളള ഒരു വേദിയല്ല ഈ ഗ്രൂപ്പ്. ഇത് പ്രാര്‍ഥിക്കാന്‍ മാത്രമുള്ള വേദിയാണ്. എന്റെ ബിനസിനസ് മുഴുവനും ഉപേക്ഷിച്ചിട്ടാണ് ഞാന്‍ മുഴുവന്‍ സമയ സുവിശേഷപ്രഘോഷകനായത്. എനിക്ക് ലാഭമായിരുന്ന അവയെല്ലാം കര്‍ത്താവിനെ പ്രതി നഷ്ടമായി ഞാന്‍ കണക്കാക്കി. ഒരു ലക്ഷം പേരുള്ള ഒരു പ്രാര്‍ഥനാഗ്രൂപ്പിനെ ഒരാള്‍ തന്നെ നയിക്കുക എന്ന് പറഞ്ഞാല്‍ അത് ദൈവകൃപ മാത്രമാണ് ഞാനല്ല എന്നിലുള്ള ദൈവകൃപയാണ് അധ്വാനിച്ചത്.

ഞാനൊരു പത്രപ്രവര്‍ത്തകനാണ്. ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ ഞാനെന്റെ 24ന്യൂസ് ലൈവ്.കേം എന്ന പത്രം ഉപയോഗിക്കുന്നു. ലോകവാര്‍ത്തയെക്കാളും എപ്പോഴും പ്രാധാന്യം ഞാന്‍ നല്‍കുന്നത് ക്രിസ്തുവിനാണ്. അതിനിയും അങ്ങനെയായിരിക്കുകയും ചെയ്യും. വെളിപാടില്‍ പറയുന്നതുപോലെ തിന്മ പ്രവര്‍ത്തിക്കുന്നവന്‍ ഇനിയും തിന്മ പ്രവര്‍ത്തിക്കട്ടെ, നീതിമാന്‍ കൂടുതല്‍ നീതീകരിക്കപ്പെടട്ടെ. ആമേന്‍.

ഇത് നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ലിങ്കാണ്. ഇതില്‍ നിങ്ങള്‍ക്കും ജോയിന്‍ ചെയ്യാം.

https://www.facebook.com/groups/353225418460185/?ref=share&mibextid=S66gvF