പ്രസവത്തിനിടെ ഇരട്ടക്കുട്ടികള്‍ മരിച്ചു

0
45

അമ്പലപ്പുഴ: പ്രസവത്തിനിടെ ഇരട്ടക്കുട്ടികള്‍ മരിച്ചു. കാര്‍ത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടകുട്ടികളാണ് പ്രസവത്തിനിടെ മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളെജിലാണ് സംഭവം. 4 ദിവസം മുമ്പാണ് ഇവര്‍ ആശുപത്രിയില്‍ അഡ്മിറ്റായത്.

ഇന്ന് ശസ്ത്രക്രിയ പറഞ്ഞിരുന്നെങ്കിലും വേദന കൂടിയതോടെ ഇന്നലെ വൈകിട്ട് ശസ്ത്രക്രിയക്ക് വിധേയമാക്കി. പുറത്തെടുത്തപ്പോള്‍ കുഞ്ഞുങ്ങള്‍ മരിച്ച നിലയിലായിരുന്നു.

സംഭവത്തില്‍ മെഡിക്കല്‍ കോളെജ് സൂപ്രണ്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 2 ദിവസങ്ങള്‍ക്ക് ശേഷം ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നടക്കുകയാണ്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉള്‍പ്പെടെ പങ്കെടുക്കുന്ന ചടങ്ങിന് തൊട്ടുമുമ്പാണ് സംഭവം നടന്നിരിക്കുന്നത്.