രണ്ടര വയസുകാരൻ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു

0
142

വയനാട് : രണ്ടര വയസുകാരൻ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു. വയനാട്ടിലെ തൊണ്ടർനാട് കോറോമിലെ സ്വകാര്യ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിലാണ് രണ്ടര വയസുകാരൻ മുങ്ങി മരിച്ചത്.
വടകര സ്വദേശി ശരൺ ദാസിന്റെ മകൻ സിദ്ധവാണ് മരിച്ചത്. കുട്ടി അബദ്ധത്തിൽ പൂളിലകപ്പെട്ടതായാണ് പ്രാഥമിക വിവരം. ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.