പ്രണയിനികളെ സൂപ്പര്‍ ഗ്ലൂ ഒഴിച്ച് കൊലപ്പെടുത്തി, പൂജാരി റിമാന്‍ഡില്‍

0
66

രാജസ്ഥാന്‍: പ്രണയിനികളെ സൂപ്പര്‍ ഗ്ലൂ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ പൂജാരി ഭലേഷ് കുമാറിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.

നവംബര്‍ 18നായിരുന്നു കൊലപാതകം. 30 കാരനും അധ്യാപകനുമായ രാഹുല്‍ മീണ, 28 കാരിയ സോനു കുന്‍വര്‍ എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇരുവരുടേയും നഗ്ന മൃതദേഹം കേളബാവാഡിയിലെ വനമേഖലയില്‍ നിന്നാണ് കണ്ടെത്തിയത്. ഗുദായിലെ ഇച്ഛാപൂര്‍ണ ശേഷനാഗ് ഭാവ്ജി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലായി. ഇതറിഞ്ഞ രാഹുലും ഭാര്യയും തമ്മില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു. ഇതിന് പിന്നാലെയായിരുന്നു ഞെട്ടിക്കുന്ന കൊലപാതകം.

തന്ത്രിക്ക് സോനുവിനോട് പ്രണയമായിരുന്നു. തന്ത്രി തന്നെയായിരുന്നു ഇക്കാര്യം രാഹുലിന്റെ ഭാര്യയോട് പറഞ്ഞതും. എന്നാല്‍ തന്നെ വ്യജ പീഡനകേസില്‍ കുടുക്കുമെന്ന് രാഹുല്‍ അറിയിച്ചു. ഇതുവഴി വര്‍ഷങ്ങളായുണ്ടാക്കിയ തന്റെ പ്രശസ്തി നഷ്ടപ്പെടുമോ എന്ന് ഭയന്ന്, രാഹുലിനെ കൊലപ്പെടുത്താന്‍ 50-ഓളം സൂപ്പര്‍ ഗ്ലു വാങ്ങി ഇവയെല്ലാം ഒരു കുപ്പിയിലേക്ക് ശേഖരിച്ചുവച്ചു.

സംഭവ ദിവസം രാഹുലിനെയും സോനുവിനെയും ഒരു വനപ്രദേശത്തേക്ക് വിളിച്ചുവരുത്തിയ പൂജാരി ഇവര്‍ തമ്മില്‍ പിരിയാതിരിക്കാന്‍ തന്റെ മുമ്പില്‍ വെച്ച് ലൈംഗികബന്ധം പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ഇരുവരും ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട സമയത്ത് സൂപ്പര്‍ ഗ്ലു ഇരുവരുടെയും ശരീരമാസകലം ഒഴിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

സൂപ്പര്‍ഗ്ലൂ വീണ് ഇരുവരുടെ ശരീരത്തിലും സ്വകാര്യ ഭാഗങ്ങളിലുള്‍പ്പടെ മാരകമായ മുറിവുകളുണ്ടായി. പിന്നാലെ രാഹുലിന്റെ കഴുത്തറുത്ത ശേഷം സോനുവിനെ കത്തികൊണ്ട് കൊലപ്പെടുത്തി.