സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷയും ജീവപര്യന്തം തടവും, ബില്‍ പാസാക്കി ഉഗാണ്ട

0
251

സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷയും ജീവപര്യന്തം തടവും നല്‍കുന്നതിനുള്ള ബില്‍ പാസാക്കി ഉഗാണ്ട. കഴിഞ്ഞ ദിവസമാണ് ഉഗാണ്ട പാര്‍ലമെന്റ് സ്വവര്‍ഗാനുരാഗത്തിന് എതിരായ വിവാദ ബില്‍ പാസാക്കിയത്. വന്‍ പിന്തുണയോടെയാണ് ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. രാജ്യത്ത് സ്വവര്‍ഗരതി നേരത്തെ തന്നെ നിയമവിരുദ്ധമായിരുന്നു.

പുതിയ നിയമം അനുസരിച്ച്, കുറ്റവാളികള്‍ ജീവപര്യന്തം തടവോ വധശിക്ഷയോ പോലുള്ള കനത്ത ശിക്ഷകള്‍ നേരിടേണ്ടി വരുമെന്ന് ബില്ലിനെതിരെ സംസാരിച്ച പ്രസിഡന്റ് യോവേറി മുസേവെനിയുടെ നാഷണല്‍ റെസിസ്റ്റന്‍സ് മൂവ്‌മെന്റ് പാര്‍ട്ടിയിലെ എംപി ഫോക്‌സ് ഒഡോയ്-ഒയ്വെലോവോ എഎഫ്പിയോട് പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ ബില്‍ അടുത്തതായി പ്രസിഡന്റ് മുസേവെനി ഒപ്പുവെക്കുന്നതോടെ നിയമമാകും.