കുടുംബാംഗങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ, ടൂറിസ്റ്റ് ബസ് അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി കാതോലിക്കാ ബാവ

0
48

കോട്ടയം: വടക്കഞ്ചേരിയില്‍ ഉണ്ടായ ടൂറിസ്റ്റ് ബസ് അപകടം അതീവ ദുഃഖകരമെന്നും മരണപ്പെട്ടവരുടെ മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും വേദനയില്‍ പങ്ക് ചേരുന്നുവെന്നും ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ.

മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയോസ് വിദ്യാനികേതന്‍ വിദ്യാര്‍ഥികളുടെയും, അദ്ധ്യാപകന്റെയും, ബസ് യാത്രികരുടെയും വേര്‍പാടില്‍ ബാവാ അനുശോചനം രേഖപ്പെടുത്തി. ‘സമൂഹത്തിനുണ്ടായ നികത്താവാനാത്ത ഈ നഷ്ടത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആദരാജ്ഞലികള്‍ അറിയിക്കുന്നു. കുടുംബാംഗങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ’ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും ബാവാ പറഞ്ഞു.