കാട്ടാന എടുത്തെറിഞ്ഞ വിദ്യാര്‍ഥി മരിച്ചു

0
40

തമിഴ്നാട്: കാട്ടാന എടുത്തെറിഞ്ഞ വിദ്യാര്‍ഥി മരിച്ചു. ആനക്കട്ടി സാലിം അലി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണത്തിനായി എത്തിയ രാജസ്ഥാന്‍ സ്വദേശി വിശാല്‍ ശ്രീമാലാണ് (23) മരിച്ചത്. രാജസ്ഥാന്‍ കോട്ട യൂണിവേഴ്‌സിറ്റിയില്‍ എംഎസ്സി വൈല്‍ഡ് ലൈഫ് സയന്‍സ് (M.Sc Wilflife Science) വിദ്യാര്‍ഥിയാണ്.

പ്രീമിയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാമ്പസിലൂടെ നടക്കുമ്പോള്‍ ശ്രീമലിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ഗവേഷകന്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ആക്രമണത്തില്‍ ആന എടുത്തെറിഞ്ഞാണ് ഗുരുതരമായി പരിക്കേറ്റത്. നെഞ്ചിനും വലതുകാലിനും പരിക്കേറ്റ ശ്രീമാലിനെ ആദ്യം പാലക്കാട് ജില്ലയിലെ കോട്ടത്തറയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കോയമ്പത്തൂര്‍ – മണ്ണാര്‍ക്കാട് റോഡില്‍ നിന്ന് കോയമ്പത്തൂര്‍ ഫോറസ്റ്റ് റേഞ്ചിലെ തുടിയലൂര്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ആനൈക്കട്ടി സൗത്ത് റിസര്‍വ് വനത്തിന്റെ മധ്യത്തിലാണ് സാക്കോണ്‍ സ്ഥിതി ചെയ്യുന്നത്.