പിഞ്ചുകുഞ്ഞുമായി യുവതി കിണറ്റില്‍ചാടി ജീവനൊടുക്കി

0
60
Old well in a poor village peasants, Kerala, South India


കോഴിക്കോട്: പിഞ്ചുകുഞ്ഞുമായി യുവതി കിണറ്റില്‍ചാടി ജീവനൊടുക്കി. കുന്നുമ്മല്‍ വട്ടോളിയില്‍ ഇന്ന് രാവിലെയാണ് സംഭവം. 24 കാരിയായ വിസ്മയയാണ് 8 മാസം പ്രായമുള്ള പെണ്‍കുഞ്ഞുമായി കിണറ്റില്‍ ചാടിയത്. കുടുംബ പ്രശ്‌നമാണ് മരണകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

നാദാപുരം അഗ്‌നിശമനാ സേന ഉദ്യോഗസ്ഥര്‍ എത്തി അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തു. മൃതദേഹങ്ങള്‍ കുറ്റ്യാടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.