ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം അവന്റെ സൃഷ്ടാവായ ദൈവത്തെ ആരാധിക്കാനുള്ള അവസരം ലഭിക്കുക എന്നതാണ്. ആരാധിക്കുമ്പോഴാണ് നമ്മുടെ ബന്ധനങ്ങള്‍ പൊട്ടുന്നതും അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുന്നതും.
ഇസ്രായേലിന്റെ ദൈവം സ്തുതികളുടെ സിംഹാസനത്തിലാണ് വാഴുന്നതെന്ന് സങ്കീര്‍ത്തകന്‍ പറയുന്നു. ആരാധിക്കുമ്പോള്‍ ദൈവം നമ്മുടെ ഭക്ഷണവും പാനീയവും ആശീര്‍വദിക്കും നമ്മുടെ ഇടയില്‍ നിന്ന് രോഗങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുമെന്ന് സങ്കീര്‍ത്തനത്തിലുണ്ട്. പൗലോസും സീലാസും തടവറയില്‍ ദൈവത്തെ ആരാധിച്ചപ്പോഴാണ് അവര്‍ മോചിതരായത്. അതുപോലെ ആരാധന മധ്യേ നമ്മുടെ ജീവിതത്തിലും അത്ഭുതം സംഭവിക്കും. ദൈവത്തിനായി സമയം മാറ്റിവയ്ക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ ദൈവം കൃത്യസമയത്ത് നിങ്ങളുടെ ജീവിതത്തിലും ഇടപെടും.
ആരാധനനടത്താനും സ്തുതിക്കാനും മറ്റുള്ളവര്‍ക്കുവേണ്ടി മധ്യസ്ഥ പ്രാര്‍ഥന നടത്താനും നിങ്ങള്‍ക്ക് 24newslive.com അവസരമൊരുക്കുന്നു. ആത്മീയതയില്‍ വളരാനാഗ്രഹിക്കുന്ന അത്മായര്‍ക്കും യേശുവിനെ ഇനിയും ഒരുപാട് പേര്‍ക്ക് പകര്‍ന്നുകൊടുക്കണമെന്ന് തോന്നുന്ന വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും ഈ പ്രാര്‍ഥനാഗ്രൂപ്പില്‍ ചേരാം. ദൈവത്തെ ആരാധിക്കാം. അനുഗ്രഹങ്ങള്‍ സ്വന്തമാക്കാം. ആരാധന നടത്താനും മധ്യസ്ഥപ്രാര്‍ഥനാ ഗ്രൂപ്പില്‍ ചേരാനുമായി https://chat.whatsapp.com/JJsmeXvmKxz34VLuz43Dzv ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ബ്രദര്‍ ഷിബു കിഴക്കേക്കുറ്റ്