ഗ്രൂപ്പില്‍ ചേരും മുമ്പ് അനുഗ്രഹം ലഭിക്കാന്‍ നിങ്ങളിതറിയണം

0
3528

ഷിബു കിഴക്കേകുറ്റ്

ഈ പ്രാര്‍ത്ഥനാ ഗ്രൂപ്പിലേക്ക് കടന്നുവരുന്ന നിമിഷം മുതല്‍ ദൈവം നിങ്ങളെ അനുഗ്രഹിച്ചുതുടങ്ങും. നിങ്ങളുടെ വാട്‌സ്ആപ്പിലും ഫേസ്ബുക്കിലുമുള്ള പ്രൊഫൈല്‍ ചിത്രം നിങ്ങളുടേതല്ലെങ്കില്‍ അത്ഭുതമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം പ്രൊഫൈലാക്കുക.ഗ്രൂപ്പില്‍ ചേരുന്നവര്‍ അത്ഭുതമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം പ്രൊഫൈല്‍ ചിത്രമാക്കുകയും ദിവസം ചുരുങ്ങിയത് 15 മിനുട്ടെങ്കിലും പ്രാര്‍ഥിക്കുകയും ചെയ്യണം. കൂടാതെ ബൈബിള്‍ വായിക്കുമ്പോള്‍ പുതിയ നിയമം മുതല്‍ വായിക്കാന്‍ ശ്രദ്ധിക്കുക. ഒരു ദിവസം കൊണ്ട് 13 അധ്യായം വായിച്ചശേഷം അടുത്തദിവസം 14 മുതല്‍ 27 വരെ വായിക്കുക. സമയം കിട്ടുന്നതിനനുസരിച്ച് ഒരു ദിവസം കൊണ്ട് പതിമൂന്ന് അധ്യായം വായിച്ചുതീര്‍ത്താല്‍ മതി. അങ്ങനെ ധ്യാനപൂര്‍വ്വം വായന തുടരുക.

ഞാന്‍ അയയ്ക്കുന്ന വോയ്സ് മെസേജുകള്‍ കേള്‍ക്കുകയും 24 ന്യൂസ് ലൈവ്.കോമിന്റെ ലോഗോ ആയ പരിശുദ്ധാത്മാവിന്റെ ചിത്രം പ്രൊഫൈല്‍ ചിത്രം ആക്കുകയും ചെയ്യുക. അതിലാണ് ആത്മാവിന്റെ സാന്നിധ്യമുള്ളത്. അതിലൂടെ നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കും.
മാത്രമല്ല ദൈവവചനം വായിക്കാന്‍ നിങ്ങളെ ശക്തരാക്കുന്ന ട്വന്റി ഫോര്‍ ന്യൂസ് ലൈവ് ഡോട്‌കോമിന്റെ അത്ഭുതപ്രാര്‍ഥന ഉരുവിടുക. ജീവിതത്തില്‍ എന്ത് പ്രതിസന്ധിയുണ്ടായാലും ആ പ്രാര്‍ഥന ചൊല്ലുക. ആ പ്രാര്‍ഥന വഴി നിങ്ങള്‍ അനുഗ്രഹിക്കപ്പെടും. പാപങ്ങള്‍ ഏറ്റുപറഞ്ഞശേഷം വചനം വായിച്ചുതുടങ്ങിയാല്‍ കൃപ സമൃദ്ധമാകും.

ഒരു ദിവസം പതിമൂന്ന് അധ്യായം വീതം പതിമൂന്ന് ദിവസമാണ് ബൈബിള്‍ വായിക്കേണ്ടത്. ബൈബിള്‍ വായിക്കാന്‍ എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കില്‍ അത്ഭുത പ്രാര്‍ഥന ചൊല്ലുക. അതിലൂടെ നിങ്ങള്‍ക്ക് ബൈബിള്‍ വായിക്കാനുള്ള കൃപ ലഭിക്കും. ഒറ്റയടിക്ക് പതിമൂന്ന് അധ്യായം വായിക്കണമെന്നല്ല. സാധിക്കുന്ന സമയത്ത് വായിച്ച് ധ്യാനിക്കണമെന്നേയുള്ളൂ. ഇതിനുശേഷവും നിങ്ങളുടെ ഉദ്ദിഷ്ടകാര്യം സാധിച്ചില്ലെങ്കില്‍ എനിക്കൊരു വോയിസ് മെസേജ് അയയ്ക്കുക. ആരും എന്നെ വിളിക്കരുത്. ഞാനൊരു സാധാരണക്കാരനാണ്. നിങ്ങള്‍ വിളിച്ചാല്‍ ജോലിയുളളതിനാല്‍ എനിക്ക് നിങ്ങളോട് സംസാരിക്കാനുള്ള സമയം കിട്ടണമെന്നില്ല.അതോടൊപ്പം തന്നെ നിങ്ങള്‍ ലോകമെങ്ങും സുവിശേഷമെത്തിക്കാനുള്ള ശ്രമത്തില്‍ വ്യാപൃതരാകണം. അതിനുള്ള സമയം നിങ്ങള്‍ തന്നെ കണ്ടെത്തണം. നമുക്ക് നേരിട്ടോ സമൂഹമാധ്യമത്തിലൂടെയോ പരിചയമുള്ള സകല മനുഷ്യരും സുവിശേഷമറിയണം.

പ്രാര്‍ഥിച്ച് അനുഗ്രഹങ്ങള്‍ കിട്ടിയാല്‍ ഉടന്‍ മധ്യസ്ഥ പ്രാര്‍ഥനാഗ്രൂപ്പില്‍ വന്ന് പ്രാര്‍ഥിച്ചുതുടങ്ങണം. മധ്യസ്ഥ പ്രാര്‍ഥനാഗ്രൂപ്പ് 24 മണിക്കൂറും പ്രാര്‍ഥനാനിരതമാണ്. ലോകം മുഴുവനിലേക്കും സുവിശേഷമെത്തിക്കുക എന്നതാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം. ഈ പ്രാര്‍ഥനാഗ്രൂപ്പിലുള്ളവര്‍ പ്രാര്‍ഥനാ ഗ്രൂപ്പിലുള്ള മറ്റ് അംഗങ്ങള്‍ക്ക് ഒരു കാരണവശാലും വ്യക്തിപരമായി മെസേജ് അയയ്ക്കകുയോ അവരെ വിളിയ്ക്കുകയോ ചെയ്യരുത്.

ചിലര്‍ ഈ പ്രാര്‍ഥനാഗ്രൂപ്പിനെ നശിപ്പിക്കാന്‍ വ്യാജ വാഗ്ദാനങ്ങളുമായി നിങ്ങളെ സമീപിച്ചേക്കാം. വൈദികരുടെയും സന്ന്യാസിനികളുടെയും പേരിലാണ് കൂടുതലായും ഈ തട്ടിപ്പ് അരങ്ങേറുന്നത്. എന്നാല്‍ അവര്‍ യഥാര്‍ഥ വൈദികരും സന്ന്യസ്തരുമല്ലെന്നതാണ് വസ്തുത. ഈ പ്രാര്‍ഥനാഗ്രൂപ്പില്‍ ഞാനല്ലാത ആരും നിങ്ങള്‍ക്ക് മെസേജ് അയയ്ക്കില്ല. എല്ലാ പ്രാര്‍ഥനകളും വാട്‌സ് ആപ് ഗ്രൂപ്പിലൂടെ മാത്രമേ ഉണ്ടാകൂ.

ഒരാള്‍ ഒരു മധ്യസ്ഥ പ്രാര്‍ഥനാഗ്രൂപ്പിലും സാധാരണ ഗ്രൂപ്പിലും മാത്രമേ ജോയിന്‍ ചെയ്യാവൂ. വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ലിങ്കുകള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കുക. എല്ലാ ഗ്രൂപ്പിന്റെ ലിങ്കുകളും ട്വന്റി ഫോര്‍ ന്യൂസ് ലൈവ്.കോമിലുണ്ട്. അത് വഴി മറ്റുള്ളവരെ നിങ്ങള്‍ക്ക് മറ്റുള്ളവരെ ഗ്രൂപ്പിലേക്ക് ചേരാന്‍ ക്ഷണിക്കാം. അനുഗ്രഹങ്ങള്‍ കിട്ടിയാല്‍ സാക്ഷ്യപ്പെടുത്താന്‍ മടിക്കരുത്,മറക്കരുത്.

നന്നായി ഇംഗ്ലീഷും മലയാളവും കൈകാര്യം ചെയ്യാനറിയാവുന്നവര്‍ക്കും ലോകം മുഴുവന്‍ സുവിശേഷമെത്തിക്കാനുള്ള ഈ ശുശ്രൂഷയില്‍ എന്നെ സഹായിക്കാം. വെബ്‌സൈറ്റ് ഡിസൈനേഴ്‌സ്, ഫോട്ടോ ഷോപ്പ് അറിയാവുന്നവര്‍ എന്നിവര്‍ തങ്ങളുടെ കുറച്ച് സമയം ദൈവവേലയ്ക്കായി മാറ്റിവയ്ക്കുകയാണെങ്കില്‍ അത് അനുഗ്രഹദായകമാകും. മധ്യസ്ഥപ്രാര്‍ഥനാഗ്രൂപ്പില്‍ പ്രാര്‍ഥന നന്നായി നയിക്കുന്നവരും മുന്നോട്ട് വരിക. ഈ പ്രാര്‍ഥനാഗ്രൂപ്പ് ഈശോയുടെ രണ്ടാം വരവ് വരെ തുടരേണ്ടതാണ്. ഇഷ്ടമില്ലാത്തവര്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഈ പ്രാര്‍ഥനാഗ്രൂപ്പില്‍ നിന്ന് പോകണമെന്ന് അപേക്ഷിക്കുന്നു. കൂടാതെ നമ്മുടെ ലേഖനങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്കുവെച്ചുകൊടുക്കുകയും ചെയ്യുക. അതിലൂടെയും നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കും. ഞാനല്ല, ഈ പ്രാര്‍ഥനാഗ്രൂപ്പിനെ നയിക്കുന്നത് ദൈവമാണ്. ദൈവത്തെ കൂടാതെ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. അതിനാല്‍ നിങ്ങള്‍ പൂര്‍ണ്ണമായും ദൈവത്തില്‍ മാത്രം ആശ്രയിക്കുക.

അത്ഭുത പ്രാര്‍ഥന

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമേന്‍. ഈ പാപിയായ എന്നെയും എന്റെ കുടുംബത്തെയും ട്വന്റി ഫോര്‍ ന്യൂസ് ലൈവ്.കോമില്‍ പ്രാര്‍ഥിക്കുന്ന എല്ലാവരെയും എന്റെ ശത്രുക്കളെയും അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകേണമെ. അതിന് ശേഷം അത്ഭുതമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം മനസിലോര്‍ക്കുക. കുരിശില്‍ കിടക്കുന്ന ഈശോയെ മനസിലോര്‍ക്കുക. അതിന് ശേഷം കുരിശ് വരയ്ക്കുക. അതിന് ശേഷം നിങ്ങളുടെ അവസ്ഥയ്ക്ക് യോജിച്ച ദൈവവചനം വായിക്കുക. പിന്നെ യൗസേപ്പിതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുക.

നിങ്ങള്‍ പ്രാര്‍ഥിച്ചാല്‍ ദൈവം സമൃദ്ധമായി അനുഗ്രഹിക്കും. പ്രാര്‍ഥനകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കാനുള്ളതല്ല. ചില സഹനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ലോകമെങ്ങും സുവിശേഷമെത്തിക്കാനാണ്. യേശു താന്‍ സ്‌നേഹിക്കുന്നവര്‍ക്കാണ് സഹനങ്ങള്‍ നല്‍കുന്നത്. ഒരു ഗ്രൂപ്പിലേയും ഒരു കാര്യവും മധ്യസ്ഥപ്രാര്‍ഥനാഗ്രൂപ്പില്‍ പങ്ക് വെയ്ക്കരുത്. നിങ്ങളുടെ മനസില്‍ വരുന്നതാണ് അവിടെ പ്രാര്‍ഥിക്കേണ്ടത്. കൂടാതെ ട്വന്റി ഫോര്‍ ന്യൂസ് ലൈവ് ഡോട്.കോം എന്ന പത്രം വായിക്കാനും കുറഞ്ഞത് അഞ്ചുമിനുട്ട് ചിലവാക്കുക. കാരണം ലോകമെങ്ങും സുവിശേഷമെത്തിക്കാനുള്ള അവസരം ഈ പത്രത്തിലൂടെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്.

ഈ പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ ആര്‍ക്കും പണം നല്‍കുന്നില്ല .നിങ്ങള്‍ വിശ്വാസത്തോടെ ദൈവത്തോട് നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം ദൈവം തരും.
ലോകം മുഴുവന്‍ സുവിശേഷം എത്തിക്കാന്‍ നമുക്ക് കഴിയണം. അതാണ് നമ്മുടെ പ്രഥമലക്ഷ്യം. ഗ്രൂപ്പിന്റെ ലിങ്കുകള്‍ താഴെ കൊടുക്കുന്നു. ഇതില്‍ നിങ്ങള്‍ക്ക് ജോയിന്‍ ചെയ്യുകയോ ലിങ്ക് അയച്ചുകൊടുത്ത് മറ്റുള്ളവരെ ഗ്രൂപ്പില്‍ ചേര്‍ക്കുകയോ ചെയ്യാം.

https://24newslive.con

പുതിയ ആളുകളെ ചേര്‍ക്കാന്‍ ഉള്ള ലിങ്ക് ഇതാണ്. ഒരാള്‍ ഒരു മധ്യസ്ഥ പ്രാര്‍ഥനാഗ്രൂപ്പിലും സാധാരണ ഗ്രൂപ്പിലും മാത്രമേ ജോയിന്‍ ചെയ്യാവൂ. മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ പ്രാര്‍ത്ഥിക്കുന്ന നിങ്ങള്‍ ഒരു സാധാരണ ഗ്രൂപ്പില്‍ നിങ്ങള്‍ അംഗമായിരിക്കണം .ഞാന്‍ ഇടുന്ന വോയിസ് മെസ്സേജ് കേള്‍ക്കണമെങ്കില്‍ അങ്ങനെ ചെയ്യണം

ഇതുവരെയും പ്രാര്‍ത്ഥന ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാത്തവര്‍ മാത്രം വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.ഈ പ്രാര്‍ത്ഥനാ ഗ്രൂപ്പിലേക്ക് പുതിയ ആളുകളെ ചേര്‍ക്കാന്‍ ഉള്ള ലിങ്ക് ആണിത്.

https://chat.whatsapp.com/Ba5XnrjZHS20AgzUuRK0Jo

ഒരാള്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമേ ജോയിന്‍ ചെയ്യാവൂ

https://chat.whatsapp.com/GTXmjB93MSZ5n3t7ysqE7F

ഞാന്‍ ഗ്രൂപ്പില്‍ ഇടുന്ന വോയിസ് മെസ്സേജ് കേള്‍ക്കുക . പ്രാര്‍ത്ഥനകളെല്ലാം വാട്സാപ്പിലൂടെ മാത്രമായിരിക്കും നല്‍കപ്പെടുക
https://24newslive.com416 839 7744കൂടുതല്‍ വിവരങ്ങള്‍ക്ക്

https://www.facebook.com/groups/353225418460185

https://t.me/shibukizhakkekuttu

ഈ ഫേസ്ബുക്കിലേക്ക് നിങ്ങള്‍ക്ക് എല്ലാവരെയും ഇന്‍വൈറ്റ് ചെയ്യാം നിങ്ങളും ജോയിന്‍ ചെയ്‌തോളൂ.
ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ജോയിന്‍ ചെയ്‌തോളൂ. ”വിശുദ്ധ അന്തോനീസ് ” | Facebookhttps://www.facebook.com/groups/353225418460185

ഇതാണ് മധ്യസ്ഥപ്രാര്‍ഥന ഗ്രൂപ്പിന്റെ ലിങ്ക്. അനുഗ്രഹങ്ങള്‍ കിട്ടിയാല്‍ മാത്രമേ ഇവിടെ ജോയിന്‍ ചെയ്യാവൂ.

https://chat.whatsapp.com/CtCcqUKKBa76PaMDrrTQG1

ഇതു വായിച്ചു നോക്കാതെ ആരും ഈ ഗ്രൂപ്പില്‍ ചേരരുത്

ലോകമെങ്ങും സുവിശേഷമെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വാട്‌സ് ആപ്പ് ഗ്രൂപ്പ്. സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി ആരും ഈ പ്രാര്‍ത്ഥനാ ഗ്രൂപ്പ് ഉപയോഗിക്കാതിരിക്കുക. ഈ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ പ്രാര്‍ത്ഥിച്ചശേഷം നിങ്ങള്‍ക്ക് അനുഗ്രഹം കിട്ടിയില്ലെങ്കില്‍ വീണ്ടും സ്ഥിരതയോടെ പ്രാര്‍ഥിക്കുക. ദൈവനാമം വിളിച്ചപേക്ഷിക്കുക. നിങ്ങള്‍ രക്ഷിക്കപ്പെടും. പ്രാര്‍ഥനാഗ്രൂപ്പില്‍ ചേര്‍ന്നതിന് ശേഷം നിങ്ങള്‍ വീണ്ടും ലോകത്തിന്റെ പ്രലോഭനങ്ങളില്‍ വശംവദരായി ഗ്രൂപ്പ് വിട്ട് പോകരുതേ. അത് തിക്തഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. എല്ലാദിവസവും അല്പസമയം നിങ്ങള്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ ചെലവഴിക്കണം.

നിങ്ങള്‍ക്ക് പ്രാര്‍ഥനയില്‍ മടുപ്പ് തോന്നിയാല്‍ നിങ്ങളായിരിക്കുന്ന ഇടങ്ങളില്‍ മനസില്‍ അത്ഭുത പ്രാര്‍ത്ഥന ഉരുവിടുക. ഗ്രൂപ്പില്‍ നിന്ന് നിങ്ങള്‍ എക്‌സിറ്റ് ആയി പോയാല്‍ ഉടന്‍തന്നെ ട്വന്റി ഫോര്‍ ന്യൂസ് ലൈവ് ഡോട്ട് കോമിന്റെ വെബ്‌സൈറ്റില്‍ പുതിയ ലിങ്കില്‍ കയറി ജോയിന്‍ ചെയ്യണം.
അനുഗ്രഹങ്ങള്‍ കിട്ടിയിട്ട് പ്രാര്‍ത്ഥന നിര്‍ത്തരുത്.

നമ്മളെ എല്ലാം ദൈവം തിരഞ്ഞെടുത്തത് ലോകം മുഴുവന്‍ സുവിശേഷം എത്തിക്കാന്‍ വേണ്ടിയാണ്. വെറുതെ ഗ്രൂപ്പിലെ കാര്യങ്ങള്‍ അറിയാനായി മാത്രം ആരും ഈ പ്രാര്‍ഥനാഗ്രൂപ്പില്‍ ചേരരുത്. അത് തിക്തഫലങ്ങളുണ്ടാക്കിയേക്കാം. പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ ചേര്‍ന്ന ശേഷം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങാത്തവര്‍ ഇനി പ്രാര്‍ഥിക്കാന്‍ ആരംഭിക്കണം. പ്രാര്‍ത്ഥിക്കാന്‍ പറ്റാത്തവര്‍ എനിക്ക് ഒരു ചെറിയ വോയിസ് മെസ്സേജ് അയയ്ക്കുക. പ്രാര്‍ത്ഥന ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാതെ ആര്‍ക്കും എന്റെ നമ്പര്‍ നേരിട്ട് കൊടുക്കരുത്. എല്ലാ പ്രാര്‍ത്ഥനകളും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ലഭ്യമാകൂ.

ഈ ഗ്രൂപ്പില്‍ അത്ഭുതങ്ങള്‍ നടക്കുന്നത് കണ്ടു കൊണ്ട് മാത്രം നിങ്ങള്‍ ജോയിന്‍ ചെയ്യാതെ നമുക്ക് ഈശോയെ അറിയണം. മറ്റുള്ളവര്‍ക്ക് ഈശോയെ പകര്‍ന്നുകൊടുക്കണം എന്ന ബോധ്യത്തോടെ പ്രാര്‍ഥിക്കുക. ഞാന്‍ ഗ്രൂപ്പില്‍ ഇടുന്ന വോയിസ് മെസ്സേജ് കേള്‍ക്കണം. അതിലൂടെ ചില സമയങ്ങളില്‍ ദൈവം അനുഗ്രഹങ്ങള്‍. തരും.

ഗ്രൂപ്പിലെ നിയമങ്ങള്‍ പാലിച്ചാലേ അനുഗ്രഹങ്ങള്‍ കിട്ടുകയുള്ളൂ. 13 കോടി ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിനുവേണ്ടിയാണ് എന്നെയും നിങ്ങളെയൊക്കെ ദൈവം പ്രത്യേകം 24 ന്യൂസ് ലൈവ് ഡോട്ട് കോം എന്ന പ്രാര്‍ത്ഥനാ ഗ്രൂപ്പിലേക്ക് തെരഞ്ഞെടുത്തത്. ഇതിനു സമ്മതമാണെങ്കില്‍ നിങ്ങള്‍ക്ക് എന്റെ വാട്‌സ്ആപ്പ് നമ്പറിലേക്ക് ആമേന്‍ പറയാം. അതിന് ശേഷം ബൈബിള്‍ വായിക്കാന്‍ തുടങ്ങാം.

നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എനിക്കുവേണ്ടിയും എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണം അതുപോലെ ട്വന്റി ഫോര്‍ ന്യൂസ് ലൈവ് ഡോട്ട് കോമില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും വേണ്ടി നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം. നമുക്ക് 15 മധ്യസ്ഥപ്രാര്‍ഥന ഗ്രൂപ്പ് നിലവിലുണ്ട്.

ജീവിതത്തില്‍ ഒത്തിരി വിഷമം വരുമ്പോള്‍ മാത്രം എനിക്ക് ചെറിയ ഒരു വോയിസ് മെസ്സേജ് വിടാം. അതായത് ബൈബിള്‍ വായിച്ചിട്ടും നിങ്ങള്‍ക്ക് വിഷമം വരുകയാണെങ്കില്‍. ജീവിതത്തില്‍ എത്ര സഹനങ്ങളിലൂടെ നമ്മള്‍ കടന്നുപോയാലും ഈശോയുടെ രണ്ടാം വരവ് വരയും നമ്മള്‍ പിടിച്ചു നില്‍ക്കണം. അല്ലെങ്കില്‍ നമ്മുടെ ജീവിതകാലം വരെയും ഈശോയെ അറിഞ്ഞു ജീവിക്കണം. അതിനാണ് അത്ഭുത പ്രാര്‍ത്ഥന തന്നിരിക്കുന്നത്. ദൈവത്തിനു ഒന്നാം സ്ഥാനം കൊടുത്തുകൊണ്ട് ബൈബിള്‍ വായിക്കാന്‍ തുടങ്ങുക

ഇത് വായിച്ചു നോക്കാതെ ആരും ഈ പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ അംഗം ആകരുത്. ഈശോയെ നിങ്ങള്‍ക്ക് അറിയാന്‍ പറ്റിയില്ലെങ്കില്‍ എനിക്ക് മെസ്സേജ് അയയ്ക്കുക. പ്രാര്‍ഥനയില്‍ എപ്പോഴും ഒന്നാം സ്ഥാനം ദൈവത്തിനാകണം. വെറുതെ നിങ്ങള്‍ ഗൂപ്പില്‍ ജോയിന്‍ ചെയ്യരുത്. അത് മറ്റുള്ളവരുടെ പ്രാര്‍ത്ഥന തടസ്സപ്പെടുത്തും. ദൈവത്തിനുവേണ്ടി സമയം കണ്ടെത്താന്‍ ഇല്ലാത്തവരും ഗ്രൂപ്പില്‍ ചേരരുത്. ഇത് കത്തോലിക്കാസഭയുടെ എല്ലാ നിയമങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന 24 ന്യൂസ് ലൈവ്.കോമിന്റെ പ്രാര്‍ഥനാഗ്രൂപ്പാണ്. മറ്റു പ്രാര്‍ഥനാഗ്രൂപ്പുകളില്‍ പ്രാര്‍ഥിക്കുന്നവര്‍ അവിടെ തന്നെ തുടരുക. അവിടുത്തെ പ്രാര്‍ഥനയ്ക്കു ശേഷം മാത്രം ഈ ഗ്രൂപ്പില്‍ പ്രാര്‍ഥിച്ചാല്‍ മതിയാകും

ഗ്രൂപ്പില്‍ നിന്ന് ചിലരൊക്കെ എക്സിറ്റ് ആയി പോകുന്നതിന് കാരണം അവര്‍ ഒന്നിലേറെ പ്രാര്‍ത്ഥനാ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്തതു കൊണ്ടാണ്. നിങ്ങള്‍ ഗ്രൂപ്പില്‍ നിന്ന് പോയാല്‍ മറ്റാളുകളെ ഗ്രൂപ്പില്‍ ചേര്‍ക്കുക. പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കും അവസരം കിട്ടട്ടെ.

എല്ലാ ദിവസവും ഒരു അഞ്ചു മിനിറ്റ് നമ്മുടെ പത്രം വായിക്കുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വാര്‍ത്തകള്‍ മറ്റുള്ളവര്‍ക്ക് പങ്കുവെച്ചു കൊടുക്കുക.