യുവതി ആത്മഹത്യ ചെയ്തത് ഭര്‍തൃവീട്ടുകാരുടെ പീഢനം മൂലം, ആരോപണവുമായി ബന്ധുക്കള്‍

0
133

കണ്ണൂര്‍: ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്യാന്‍ കാരണം ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളില്‍ നിന്നുണ്ടായ നിരന്തര മാനസിക പീഡനമാണെന്ന് യുവതിയുടെ അമ്മയും ബന്ധുക്കളും. പെരുവാമ്പ് സ്വദേശിനി കെ.പി സൂര്യയെയാണ് മൂന്നാം തീയതി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുഞ്ഞിനെ ഭര്‍തൃവീട്ടുകാര്‍ നോക്കുന്നില്ലെന്നും യുവതിയേയും കുഞ്ഞിനെയും പൂര്‍ണമായും അവഗണിക്കുന്നുവെന്നുമാണ് പരാതി. ഭര്‍ത്താവിന്റെ അമ്മ ക്രൂരമായി യുവതിയോട് പെരുമാറിയിരുന്നതായും
പരാതിയില്‍ പറയുന്നുണ്ട്. ഭര്‍ത്താവ് രാജേഷ് ഇവ പരിഹരിക്കാന്‍ തയ്യാറായിരുന്നില്ല.

ഭര്‍തൃവീട്ടില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ സ്വന്തം വീട്ടില്‍ പോകുകയും പ്രശ്‌നങ്ങള്‍ അവസാനിച്ച ശേഷം
തിരിച്ചുവരികയുമാണ് ചെയ്യാറുള്ളതെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ മൂന്നിന് ഉച്ചയ്ക്ക് 12.30-നും 2.30-നുമിടയിലാണ് സൂര്യയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.