യുവാവ് പാറയ്ക്കടിയില്‍ പെട്ട് മരിച്ചു

0
69

തിരുവനന്തപുരം: കുരുമുളക് പറിക്കാന്‍ പാറയുടെ മുകളില്‍ കയറിയ യുവാവ് പാറ ഉരുണ്ടുവീണ് അടിയില്‍പ്പെട്ട് മരിച്ചു. നെയ്യാര്‍ഡാം അമ്പൂരിയില്‍ ശംഖിന്‍കോണം കാരികുഴി ശിവാനന്ദ ഭവനില്‍ ശിവാനന്ദന്‍ (35) ആണ് മരിച്ചത്. ബുധനാഴ്ച കുന്നത്ത് മലയില്‍ കുരുമുളക് പറിക്കവെയായിരുന്നു സംഭവം. വഴുതി തലയിടിച്ച് നിലത്ത് വീണ ശിവാനന്ദന്റെ പുറത്തേക്ക് പാറ വീഴുകയായിരുന്നു. കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ശിവാനന്ദന് രണ്ട് മക്കളുണ്ട്.