ജീവിച്ച് കൊതിതീര്‍ന്നില്ല; ആത്മഹത്യകുറിപ്പെഴുതിയ ശേഷം 43 കാരന്‍ ജീവനൊടുക്കി

0
62

തൃശൂര്‍: വായ്പയെടുത്ത് വാങ്ങിയ ലോറിയുടെ തിരിച്ചടവ് മുടങ്ങിയതിന്റെ സമ്മര്‍ദ്ദം മൂലം യുവാവ് ജീവനൊടുക്കി. തൃശൂര്‍ കല്ലൂര്‍ സ്വദേശിയായ അഭിലാഷാണ് ലോറി വാങ്ങിയ ശേഷം രണ്ട് പേര്‍ ചതിച്ചതാണെന്ന് ആത്മഹത്യ കുറിപ്പെഴുതിയ ശേഷം
ഗുണ്ടല്‍പേട്ടിലെ ലോഡ്ജില്‍ ജീവനൊടുക്കിയത്. 43 കാരനായ അഭിലാഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ ഏഴര ലക്ഷം രൂപ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് കടമെടുത്ത് ലോറി വാങ്ങിയത്. വീടും ഭൂമിയും ഈടും നല്‍കിയിരുന്നു. രേഖകളില്ലാതെ കൊണ്ടുപോയ തടി ഫോറസ്റ്റ് പിടിച്ചതോടെ വണ്ടിയും കസ്റ്റഡിയിലെടുത്തു. വായ്പ തിരിച്ചടയ്ക്കാമെന്ന് ഏറ്റ തടിയുടമ ലോറി ഏറ്റെടുത്തു. ലോറി ഓടിയെങ്കിലും ഇയാള്‍ വായ്പ തിരിച്ചടച്ചില്ല. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ധനകാര്യ സ്ഥാപനം സമ്മര്‍ദം ചെലുത്തി. തുടര്‍ന്ന് ലോറി വാങ്ങാന്‍ ഈട് നല്‍കിയ വീടും ഭൂമിയും നിയമ കുരുക്കിലായി. ഇതോടെ നാല് ദിവസം മുമ്പ് അഭിലാഷ് നാടുവിട്ടു.

ലോറി ഇടപാടില്‍ അഭിലാഷിനെ ചതിച്ച രണ്ട് പേര്‍ക്കെതിരെ കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.