കാസര്‍ഗോഡ്: മൊബൈല്‍ ഫോണിലെ മ്യൂസിക് ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയായ 25കാരി കൂടെ പാടിയ യുവാവിനൊപ്പം നാടുവിട്ടു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രവാസി യുവാവിന്റെ ഭാര്യയാണ് വയനാട്ടുകാരനായ പാട്ടുകാരന്‍ ഫിറോസിനൊപ്പം ഒളിച്ചോടിയത്. കഴിഞ്ഞയാഴ്ചയാണ് 25കാരിയെ ഏഴും മൂന്നും വയസുള്ള രണ്ട് മക്കള്‍ക്കൊപ്പം കാണാതായത്. രണ്ട് മാസം മുന്‍പാണ് ആപ്പില്‍ ചേര്‍ന്ന് ഇരുവരും ഒന്നിച്ച് പാടാന്‍ തുടങ്ങിയത്. ഫിറോസിന് ഭാര്യയും അഞ്ചുവയസും നാലു മാസവും പ്രായമായ മക്കളുണ്ട്.
ബന്ധുക്കളുടെ പരാതിയില്‍ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയും മക്കളും വയനാട്ടിലെ പാട്ടുകാരനൊപ്പമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ക്കൊപ്പം ഇരുവരും ബേക്കല്‍ പൊലീസില്‍ ഹാജരായി. തുടര്‍ന്ന് പൊലീസ് ഇവരെ കോടതിയില്‍ ഹാജരാക്കിയയപ്പോള്‍ യുവതി തനിക്ക് ഫിറോസിനൊപ്പം പോകാനാണ് താത്പര്യമെന്ന് വ്യക്തമാക്കി. രണ്ട് മക്കളെയും പിതാവ് കോടതിയില്‍ നിന്നും ഏറ്റുവാങ്ങുകയും ചെയ്തു.