യു.കെയില്‍ ക്രിസ്മസ് ദിനത്തില്‍ മലയാളി യുവാവ് മരിച്ചു

0
45

നോര്‍ത്ത് വെയില്‍സ്: യു.കെയില്‍ ക്രിസ്മസ് ദിനത്തില്‍ മലയാളി യുവാവ് മരിച്ചു. അങ്കമാലി കരയാമ്പറമ്പ് കാളാംപറമ്പില്‍ ജീജോ ജോസാണ് (46) മരിച്ചത്. നാല് മാസം മുമ്പാണ് ജീജോ യു.കെയിലെത്തിയത്. മാഞ്ചസ്റ്ററിനടുത്തു ഡന്‍ബിഗ് ഷെയര്‍, ബോഡാല്‍വിടാന്‍ കമ്മ്യുണിറ്റിയില്‍ ഗ്ലാന്‍ ഗ്ലാഡ് ഹോസ്പിറ്റലില്‍ വെച്ചാണ് മരണം സംഭവിച്ചത്.

അര്‍ബുദബാധിതനായ ജീജോ നാട്ടില്‍ വെച്ച് തന്നെ ചികിത്സയ്ക്ക് വിധേയനായിരുന്നു. രോഗം നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് യു.കെയിലെത്തിയത്. കഴിഞ്ഞവര്‍ഷം ജീജോയുടെ ഭാര്യ നിഷ മൂന്ന് മക്കള്‍ക്കൊപ്പം സീനിയര്‍ കെയര്‍ ആയി നോര്‍ത്ത് വെയില്‍സിലെത്തിയിരുന്നു.

കാളാംപറമ്പില്‍ വര്‍ക്കി ജോസ്, ജെസ്സി ജോസ് എന്നി ദമ്പതികളുടെ മകനായ ജീജോയ്ക്ക് മൂന്ന് മക്കളാണ്. ജോഷ്വാ (13) ജൊഹാന്‍ (9)ജ്യുവല്‍ മറിയ (7). സുജ, റോബിന്‍ എന്നിവരാണ് സഹോദരങ്ങള്‍. സംസ്‌കാരം നാട്ടില്‍ നടത്താനാണ് തീരുമാനം.