പെണ്‍സുഹൃത്തിനെ തിരിച്ചിരുത്തി ചുംബിച്ച് സ്‌കൂട്ടറോടിച്ചു, യുവാവ് അറസ്റ്റില്‍

0
49

ലഖ്നൗ: പെണ്‍സുഹൃത്തിനെ തിരിച്ചിരുത്തി ചുംബിച്ചുകൊണ്ട് സ്‌കൂട്ടര്‍ ഓടിച്ച യുവാവ് അറസ്റ്റില്‍. 23 കാരനായ വിക്കി ശര്‍മയാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായിരുന്നു നിയമം ലംഘിച്ച് ഇയാള്‍ക്കൊപ്പം സ്‌കൂട്ടര്‍ യാത്ര നടത്തിയത്.

ലഖ്നൗ നഗരത്തിലെ ഹസ്രത്ഗഞ്ചിലായിരുന്നു സംഭവം. മോട്ടോര്‍ വാഹന നിയമം ലംഘിച്ച് തിരക്കേറിയ റോഡിലൂടെ കെട്ടിപ്പിടിച്ച് ചുംബിച്ച് യാത്ര ചെയ്യുന്ന വീഡിയോ സമൂഹ മാധ്യങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.